കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനൊടുക്കിയ കര്‍ഷകന്‍ ഹാപ്പിയെന്ന് ബിജെപി

  • By Ajith Babu
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ഷകക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ചിത്രവും. താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ചില കന്നഡ ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

'ഹാപ്പി ഫാര്‍മര്‍' എന്ന തലക്കെട്ടില്‍ നല്‍കിയ പരസ്യത്തില്‍ മാണ്ഡ്യ ജില്ലയിലെ ബാബുരായനകൊപ്പാളു ഗ്രാമത്തിലെ നാഗരാജു എന്ന കര്‍ഷകന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇയാള്‍ കടക്കെണിമൂലം കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. പരസ്യത്തില്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.

പരസ്യം വിവാദമാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ബാംഗ്ലൂര്‍-മൈസൂര്‍ ദേശീയപാത ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ പൊയ്മുഖമാണ് പരസ്യത്തിലൂടെ വ്യക്തമാകുന്നതെന്ന് ജനതാദള്‍ നേതാവ് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

പരസ്യത്തിനെതിരെ നാഗരാജുവിന്റെ കുടുംബാംഗങ്ങളും രംഗത്തെയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ഒന്നര വര്‍ഷമായെങ്കിലും സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിയ്ക്കുന്നു.

English summary
A farmer shown in a recent BJP"s Karnataka Shining advertisement had committed suicide last year after he failed to repay his loans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X