Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകന്റെ നില കൂടുതല്‍ വഷളായി

K Karunakaran
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ സിടി സ്‌കാനിങ്ങിനു വിധേയനാക്കി.

സിടി സ്‌കാനിങ്ങില്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തതടസം കണ്ടെത്തി. ഇതാണ് നേരത്തെ പക്ഷാഘാതമുണ്ടാകാന്‍ കാരണമായത്. ഇതു മാരകമാണെന്ന് അനന്തപുരി ആശുപത്രി ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ഈ മാസം 10നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാകരന്‍ സുഖം പ്രാപിച്ചു വരുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും നില വഷളായത്. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും മരുന്നുകളുടെ സഹായത്തോടെ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. .ഫിസിയോതെറപ്പി ഘട്ടത്തില്‍ കൈകാലുകള്‍ വേണ്ടവിധം ചലിക്കാത്തതാണ് പക്ഷാഘാതമുണ്ടായെന്ന സംശത്തിനിടയാക്കിയത്. ശ്വാസകോശത്തിലേക്കുള്ള ഹൃദയപേശികളുടെ പ്രവര്‍ത്തനം തീര്‍ത്തും മോശമായി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ കുറവുണ്ട്.

കരുണാകരന്റെ നില അതീവ ഗുരുതരം
തിരുവനന്തപുരം: കെ കരുണാകരന്‍ നില അതീവ ഗുരുതരമായി തുടരുന്നു. ബുധനാഴ്ച പക്ഷാഘാതവും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിയോടെയാണ് ശ്വാസഗതിയിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റിയത്. അല്‍പ സമയത്തിനകം കരുണാകരനെ സിടി സ്കാനിങിന് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ലീഡറുടെ ആരോഗ്യ നിലയില്‍ ആശങ്കാകുലരായി ബന്ധുക്കളും പ്രവര്‍ത്തകരും ഇപ്പോഴും ആശുപത്രിയ്ക്ക് സമീപം ഉണ്ട്.

ബുധനാഴ്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജെഎസ്എസ്. നേതാവ് കെആര്‍ ഗൗരിയമ്മ, കെഎം മാണി തുടങ്ങിയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അനന്തപുരി ആശുപത്രിയിലെത്തിയിരുന്നു.
10:20 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+