ദില്ലി: വിപണിയിലെ ശക്തമായ ഇടപെടലോടെ സവാള വിലയില്‍ നേരിയ കുറവ് വന്നെങ്കിലും മറുവശത്ത് തക്കാളി വില കുതിച്ചുയരുന്നത് സര്‍ക്കാരിന് തലവേദനയാവുന്നു. മെട്രോ നഗരങ്ങളില്‍ 50-60 രൂപ നിരക്കിലാണ് സവാള ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. അതേ സമയം ഒരു കിലോ തക്കാളിയ്ക്ക് 40 രൂപയാണു വില. അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ കൃഷി നാശമുണ്ടായതാണു വില ഉയരാന്‍ കാരണം. 15-20 രൂപയില്‍ നിന്നാണ് രണ്ടാഴ്ച കൊണ്ട് തക്കാളി വിലയില്‍ ഇരട്ടിയോളം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതും ഇറക്കുമതി തീരുവ താത്കാലികമായി പിന്‍വലിച്ചതുമാണു വില കുറയാന്‍ കാരണമായത്. ആഭ്യന്തര മൊത്ത വിപണിയില്‍ ഉള്ളിയുടെ വിലയിടിഞ്ഞതു ചില്ലറ വില്‍പ്പനയെയും ബാധിച്ചു.വെളുത്തുള്ളിയുടെ വിലയിലും കുറവു വന്നിട്ടുണ്ട്. ഉള്ളി കൂടുതല്‍ എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.
അതിനിടെ ഉള്ളി വില വര്‍ധിച്ചതിനെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ പറഞ്ഞു. പച്ചക്കറികളുടെ വില കൂടിയതാണു ഭക്ഷ്യവില സൂചികയില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
People in the capital now has to pay more for tomato. Yet another basic commodity, tomato, seems to skyrocket in terms of price. Currently, a kilo of tomato costs Rs 45-55, prices has shoot up in cities by Rs 10-15.