Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണം ജുഡീഷ്യല്‍ പാനല്‍ അന്വേഷിക്കണം: കൃഷ്ണയ്യര്‍

KG Balakrishnan
കൊച്ചി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ പാനല്‍ അന്വേഷിക്കണമെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബാലകൃഷ്ണന്റെ മരുമകനെതിരെ മാത്രമല്ല മകള്‍ക്കും മകനും ഭാര്യാമാതാവിനും എതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഉന്നത നീതിപീഠത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ ജൂഡീഷ്യറിക്കു തന്നെ അപമാനകരവും നാണക്കേടുമാണ്.

ആരോപണം അന്വേഷിയ്ക്കുന്നതിന് മൂന്ന് ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട കമ്മിഷനെ നിയോഗിക്കണം. കെജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.വി ശ്രീനിജനും ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കേണ്ടത്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ശിക്ഷ നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും എതിരെയുളള ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു ജഡ്ജി ആണെന്നു പറയാന്‍ പോലും തനിക്കു മടിയാവുകയാണ്. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും ജുഡീഷ്യറിക്ക് അപമാനകരവുമാണ്. സ്‌പെക്ട്രം ഇടപാടില്‍ രാജയുടെ പേര് പരാമര്‍ശിച്ചുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള കത്ത് ലഭിച്ചില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനം ഇപ്പോഴാണ് വ്യക്തമാകുന്നത്.

എസ്എടി സമുദായത്തില്‍ നിന്നുള്ള കെജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ 'ബാലകൃഷ്ണന്റെ യുഗം' എന്നു പറഞ്ഞ തനിക്കു തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+