ബാങ്ക് തട്ടിപ്പ്: യുവതിയും ബന്ധുക്കളും പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട എസ്ബിടി പ്രധാനശാഖയില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കരാര്‍ ജീവനക്കാരിയും ബന്ധുക്കളുമടക്കം നാലുപേര്‍ പിടിയില്‍. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഓമല്ലൂര്‍ ആറ്റരികം കൊയ്പള്ളില്‍ പ്രിന്‍സി(24), അമ്മ ആനന്ദവല്ലി(50), സഹോദരന്‍ പ്രദീപ്കുമാര്‍(22), കുടുംബസുഹൃത്തായ ഏഴംകുളം നെടിയത്ത് മോടിയില്‍ സുനില്‍കുമാര്‍(40) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
2005 മുതല്‍ ബാങ്കില്‍ ജോലിചെയ്യുന്ന പ്രിന്‍സി 2008 മുതലാണ് തട്ടിപ്പ് നടത്തിത്തുടങ്ങിയത്. പത്തനംതിട്ട ആര്‍.ടി.ഓഫീസില്‍ നിന്ന് വാഹനങ്ങളുടെ നികുതിയിനത്തില്‍ ബാങ്കിലേക്ക് അടയ്ക്കുന്ന തുക വ്യാജ വൗച്ചറുകള്‍ ഉണ്ടാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഡിമാന്റ് ഡ്രാഫ്റ്റിന്റെ പേഇന്‍ സ്ലിപ്പ് തിരുത്തി വൗച്ചര്‍ മാറ്റി എഴുതുകയായിരുന്നു. തട്ടിപ്പ് നടത്താന്‍വേണ്ടി പ്രിന്‍സി ഉള്‍പ്പെടെ നാലുപേരുടെ പേരില്‍ പുതുതായി അക്കൗണ്ടും തുടങ്ങി ഒന്നരക്കോടി രൂപയോളം രൂപ ഇവര്‍ തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. .
ബാങ്കില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള പ്രിന്‍സി ഈ തട്ടിപ്പ് ഒറ്റയ്ക്കല്ല ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. അതേസമയം പ്രിന്‍സിയുടെ ഭര്‍ത്താവിന് ഈ തട്ടിപ്പുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇവര്‍ പുതിയ വീട് വെച്ചു. പലര്‍ക്കും പണം കടംകൊടുക്കുകയും ചെയ്തിരുന്നു. പ്രിന്‍സിയുടെ കല്യാണം നടത്തിയതും തട്ടിയെടുത്ത തുക ഉപയോഗിച്ചാണ്.












Click it and Unblock the Notifications