മുരളിയുടെ പുനപ്രവേശം ഉടന്‍: ഹസ്സന്‍

കേരള മോചനയാത്ര തീരുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരില്ലെന്നാണു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍നിന്നു മനസ്സിലാക്കേണ്ടത്.
കാസര്‍കോട്ട് ഉപ്പളയില്‍നിന്നാണു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കേരള മോചനയാത്ര നയിക്കുന്നത്. ജെഎസ്എസ് ആവശ്യ പ്രകാരമാണു ജാഥ ഒന്‍പതില്‍നിന്നു പത്തിലേക്കു മാറ്റിയത്. അവരുടെ പ്രതിനിധികളും പങ്കെടുക്കും- ജാഥ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ഹസന്‍ അറിയിച്ചു.
'സമാധാന ജീവിതം, സമഗ്ര വികസനം, അഴമതിരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു യാത്ര. യുഡിഎഫിന്റെ എല്ലാ നേതാക്കളും പങ്കെടുക്കും. അതുപോലെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പല യോഗങ്ങളിലും സംബന്ധിക്കും.
140 മണ്ഡലങ്ങളിലും സഞ്ചരിച്ചു ഫെബ്രുവരി നാലിനു യാത്ര നെയ്യാറ്റിന്‍കരയില്‍ സമാപിക്കും. യാത്രയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെതിരെ തയാറാക്കുന്ന കുറ്റപത്രം ഒരു കോടി ജനങ്ങളുടെ ഒപ്പു ശേഖരിച്ചു ഫെബ്രുവരി അഞ്ചിനു ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും.












Click it and Unblock the Notifications