മുംബൈ ആക്രമണം ഐഎസ്‌ഐ അറിവോടെ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ ലക്ഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാകിസ്താന്‍ ചാരനായിരുന്നെന്ന് വെളിപ്പെടുത്തല്‍.
അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റിയന്‍ റൊട്ടേല്ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിയിരിക്കുന്നത്. പ്രൊപബ്ലിക് ഡോട്ട് കോമിലാണ് അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങള്‍ എഴുതിയത്.
ഇയാള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും . മുംബൈ ആക്രമണം ഐഎസ്‌ഐ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷൂജ പാഷയുടെ അറിവോടെയാണ് നടത്തിയതെന്നും റൊട്ടേല്ലെ പറയുന്നു.
ഐഎസ്‌ഐ ഒരേസമയം ഭീകര പ്രവര്‍ത്തനവും ഭീകര വിരുദ്ധ പോരാട്ടവും നടത്തുകയാണ് . മുംബൈ ആക്രമണത്തിന് ലക്ഷ്‌കറിന് ഐഎസ്‌ഐ പിന്തുണ നല്‍കി.
ഹെഡ്‌ലിക്ക് പണവും പരിശീലനവും നല്‍കിയത് പാകിസ്താനാണെന്ന് വ്യക്തമായ തെളിവുകളുണ്ട് . കടലിലൂടെ മുംബൈയിലെത്താന്‍ സഹായം നല്‍കയത് പാക് നേവിയാണ്.
ഡാനിഷ് പത്രത്തിന് നേരെ ആക്രമണം നടത്താനും പാക് സഹായമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക് ജയിലായ സാഖിയൂര്‍ റഹ്മാന്‍ ലാഖ്‌വിയെ കാണാന്‍ ഐഎസ്‌ഐ തലവന്‍ പാഷയെത്തിയതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട് . ലഷ്‌കറിന്റെ പൂര്‍ണ നിയന്ത്രണം ഐഎസ്‌ഐയ്ക്കാണ് .
മേജര്‍ ഇഖ്ബാല്‍ അടക്കം പാകിസ്താനിലെ മുതില്‍ സൈനിക ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്ക് ഹെഡ്‌ലിയുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകളുണ്ടെന്ന് പ്രൊപബ്ലികയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications