പുല്ലുമേട്ടിലേയ്ക്ക് വാഹനം കടന്നത് ദുരന്തകാരണം
ദില്ലി: പുല്ലുമേട്ടിലേയ്ക്ക് വാഹനങ്ങള്‍ കടന്നതും അവ ക്രമരഹിതമായി പാര്‍ക്ക ചെയ്തതുമാണ് 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്.
പുല്ലുമേടു ദുരന്തത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ കെ.ആര്‍.ശുക്‌ള കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്്തമാക്കിയിരിക്കുന്നത്.
വനംവകുപ്പു റോഡിനു കുറുകെ കെട്ടിയിരുന്ന ചങ്ങലയല്ല പുല്ലുമേട് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തം ഉണ്ടായപ്പോള്‍ ചങ്ങല തുറന്നിട്ടിരിക്കുകയായിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വൈകിയതും വ്യവസ്ഥകള്‍ ലംഘിച്ചതും അപകടത്തിനു കളമൊരുക്കി.
സത്രം വഴിയുള്ള നടപ്പാത തുറന്നു കൊടുക്കണമെന്ന് മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായും നിര്‍ദേശിച്ചിരുന്നു. അങ്ങനെയെങ്കില്‍ പുല്ലുമേടു വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ കഴിയും-റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്കാണു ശുക്ല റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഉടന്‍ പുല്ലുമേടു സന്ദര്‍ശിക്കും.












Click it and Unblock the Notifications