Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

Doctro
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളില്‍ ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികളെ വലച്ചുകൊണ്ട് പിജി ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. സമരത്തെത്തുടര്‍ന്ന് പല മെഡിക്കല്‍ കോളെജുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്.

‌വ്യാഴാഴ്ച ഹൗസ് സര്‍ജ്ജന്മാര്‍ കൂടി സമരത്തില്‍ ചേര്‍ന്നതോടെ പ്രതിസന്ധി പൂര്‍ണമായിരിക്കുകയാണ്. 1700 പിജി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പണിമുടക്കുന്നത്.

ഇവര്‍ക്ക് ഒപ്പം 300 ഹൌസ് സര്‍ജന്‍മാര്‍ കൂടി പണിമുടക്കില്‍ പങ്കെടുക്കുകയാണ്. ഇത്‌മെഡിക്കല്‍ കോളജുകളിലെ അടിയന്തിര ശസ്ത്രക്രിയകളെയും പ്രതികൂലമായി ബാധിച്ചു. പല ആശുപത്രികളിലും ഏറെ ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരിക്കുകയാണ്.

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെ പേടിയില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമുള്ള നിലപാടിലാണ് സമരക്കാര്‍.

പിജി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ജോലിക്ക് കയറിയില്ല എങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അവശ്യ സര്‍വീസ് നിയമം പ്രഖ്യാപിക്കുന്നതിനും സമരക്കാരുടെ സ്‌റ്റൈപ്പന്റ് തടയുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. സമരത്തിലുള്ളവര്‍ക്കു ഗ്രാമീണ സേവന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കാതെ ഏകപക്ഷീയമായാണ് സമരം മുന്നോട്ട് കൊണ്ടുപോവുന്നത് എന്നാണ് സര്‍ക്കാര്‍ നിലപാട്.

ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമരം തുടരാന്‍ പി.ജി. ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. സമരത്തെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒത്തു തീര്‍പ്പിനുള്ള സാധ്യതകളും മങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+