വര്‍ഗീസ് വധം: ഐജി ലക്ഷ്മണയ്ക്ക് ജാമ്യമില്ല

ആരോഗ്യസ്ഥിതി മോശമാണെന്നു കാണിച്ചാണ് ലക്ഷ്മണ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നേരത്തെ ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.
കേസ് ഹൈക്കോടതി മൂന്നു മാസത്തിനകം കേസ് പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം ലക്ഷ്മണയ്ക്കു വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നു കോടതി അറിയിച്ചു.
1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി വനത്തില്‍ നക്‌സലൈറ്റ് നേതാവായ വര്‍ഗീസ് വെടിയേറ്റു മരിച്ചത്.
പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും അതല്ല, പിടികൂടിയശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നുമുള്ള വ്യത്യസ്ത വാദങ്ങള്‍ കേസിലുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് വിരമിച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ കേസിന്റെ ഗതി മാറ്റി. തുടര്‍ന്നു ഹൈക്കോടതി ഉത്തരവ് അനുസരിച്ചു സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഐജി ലക്ഷ്മണ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് പ്രത്യേക സിബിഐ കോടതിയാണ് ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വിധിക്കെതിരെ ലക്ഷ്മണ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.












Click it and Unblock the Notifications