കാമുകന് വേണ്ടി ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ
കൊല്ലം: നഗരത്തിലെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറവച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കോളെജിലെ അവസാന വര്‍ഷവിദ്യാര്‍ഥിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്.
പെണ്‍കുട്ടിയുടെ കാമുകന്‍ കോയമ്പത്തൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ വയനാട് സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹോസ്റ്റലിലെ കുട്ടികളുടെ കുളിരംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചനകള്‍. ആരോപണവിധേയായ പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കോളെജ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു രസത്തിന് വേണ്ടിയെന്ന് ആദ്യം പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കാമുകന്റെ കാര്യം പുറത്തുവന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിലെ
ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന ബര്‍മുഡയുടെ പോക്കറ്റിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിപ്പിച്ചുവെയ്ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കാനായി ഫോണിന്റെ കാമറക്കണ്ണിന് നേരെ ബര്‍മുഡയില്‍ ദ്വാരമിട്ടാണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തിയത്.
10 മിനിട്ടിനകം കുളിമുറിയില്‍ കയറിയ മറ്റൊരു വിദ്യാര്‍ത്ഥിനി അബദ്ധത്തില്‍ ഹാങ്ങറില്‍ തട്ടുകയും ഇത് താഴെ വീഴുകയും ചെയ്തു. ഇതോടെയാണ് ഒളിപ്പിച്ചുവച്ച മൊബൈല്‍ കണ്ടെത്തിയത്. ക്യാമറ ഫോണ്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി മറ്റ് കുട്ടികളോട് വിവരം പറയുകയും തുടര്‍ന്ന് ഹോസ്റ്റലിലെ മേട്രനെയും പ്രിന്‍സിപ്പലിനെയും അറിയിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി ഒളികാമറ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളുള്‍പ്പെടെ ഏതാനും മിനിട്ട് മാത്രമുള്ള രംഗങ്ങളാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണും പെണ്‍കുട്ടിയുടെ പേരിലുള്ള സിമ്മുകളും ലാപ്‌ടോപും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് പെണ്‍കുട്ടി കൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയത്തില്‍ പൊലീസ് ലാപ്‌ടോപും മൊബൈലും പരിശോധിയ്ക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.












Click it and Unblock the Notifications