അഴിമതിയുടെ പുതിയ ആവൃത്തി; നഷ്ടം 2ലക്ഷം കോടി?

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി ദ ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസ്സിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇതിന്റെ മറിവില്‍ എസ് ബ്രാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹേര്‍ടസ് പരിധിയില്ലാതെ ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജയുടെ മന്ത്രിപ്പണി തെറിപ്പിച്ച 2ജി അഴിമതിക്കേസില്‍ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ അഴിമതി ബഹുദൂരം മുന്നിലാണ്.
ഐഎസ്ആര്‍ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications