കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്‌റോഷോ: യെലഹങ്കയില്‍ മാംസാഹാരമില്ല

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: എയ്‌റോ ഷോ പ്രമാണിച്ച് ബാംഗ്ലൂരിലെ യെലഹങ്ക മുതല്‍ മെഖ്രി സര്‍ക്കിള്‍ വരെയുള്ള ഭാഗത്ത് മാംസാഹാരം കിട്ടാനില്ല. ഈ ഭാഗങ്ങളിലും മൃഗങ്ങളെ അറക്കുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

എയ്്‌റോ ഷോ നടക്കുമ്പോള്‍ മാംസാവശിഷ്ടങ്ങള്‍ തേടി പരുന്തുകളും മറ്റു പക്ഷികളും ആകാശത്ത് വട്ടമിടുന്നത് വിമാനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് നിരോധനം.

പക്ഷിക്കൂട്ടങ്ങളില്‍പ്പെടുന്നതും പക്ഷിവന്നിടിക്കുന്നതും പലപ്പോഴും വിമാനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാന്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം നേരത്തേ തന്നെ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

അഞ്ചുദിവസത്തേയ്ക്കാണെങ്കിലും നിരോധനം മാംസാഹാരപ്രിയരെ വലയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എയ്‌റോ ഷോയ്ക്ക് എത്തുന്ന അതിഥികളെയും അഞ്ചുദിവസം സസ്യഭുക്കുകളാകാന്‍ നിരോധനം നിര്‍ബ്ബന്ധിതരാക്കുകയാണ്.

എയ്‌റോ ഷോ പ്രമാണിച്ച് നഗരത്തില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചിലഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേള നടക്കുന്ന പശ്ചാത്തലത്തില്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഏഷ്യയിലെഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമേളയുടെ എട്ടാമത്തെ പതിപ്പിനാണ് ബുധനാഴ്ച തുടക്കമായത്. പ്രതിരോധവകുപ്പാണ് എയ്‌റോ ഇന്ത്യയുടെ സംഘാടകര്‍.

English summary
Security agencies ordered to close down all non-vegetarian restaurants that fall on the entire stretch from Mekhri Circle to Yelahanka during the Aero India 2011, Bangalore. The move is to eliminate the possibilities of bird-hits during the air show, which may lead to an air crash,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X