കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: കേസ് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണം

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: ഐസ്‌ക്രീം കേസില്‍ ആരോപണവിധേയരായ ജഡ്ജിമാര്‍ക്കെതിരെ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെന്ന് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണം.

ജസ്റ്റിസ് നാരായണക്കുറുപ്പ് ഒരു പ്രാപ്തനായ ജഡ്ജിയാണെന്നാണ് തന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ പേര് ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതില്‍ തനിക്ക് ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്നതിനും അവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനും കമ്മീഷനുകള്‍ രൂപീകരിക്കണമെന്ന് താന്‍ നേരത്തെ തന്നെ പലവുരു ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ജി. ബാലകൃഷ്ണനെതിരേ ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നടപടിയെടുക്കാത്തത് തന്നെ ദു:ഖിപ്പിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ നിര്‍ഭയമായി നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ആരോപണം ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ദുഃഖമുണ്ടെന്നും ജസ്റ്റീസ് കൃഷ്ണയ്യര്‍ പറഞ്ഞു.

English summary
Justice VR Krishna Iyer has asked for a probe into the allegations against allegation agaist two judges in ice cream parlou case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X