Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാഹിന പ്രവര്‍ത്തിച്ചത് മദനിയുടെ പ്രേരണമൂലം?

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വീധീനിക്കാന്‍ മലയാളി പത്രപ്രവര്‍ത്തക കെകെ ഷാഹിനയെ അബ്ദുള്‍ നാസര്‍ മദനി പ്രേരിപ്പിച്ചുവെന്ന് പ്രൊസിക്യൂഷന്‍ വാദം. വ്യാഴാഴ്ച മദനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വാദത്തിനെടുത്തപ്പോഴാണ് പ്രൊസിക്യൂഷന്‍ ഇത്തരത്തില്‍ വാദിച്ചത്. എന്നാല്‍ മദനിയുടെ അഭിഭാഷകന്‍ ഈ വാദം നിഷേധിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മദനി ജയിലധികൃതരുടെ അനുവാദത്തോടെയാണ് സന്ദര്‍ശകരെ കാണുന്നതെന്നും കെകെ ഷാഹിനയുമായി ബന്ധപ്പെടുത്തിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും മദനിയുടെ അഭിഭാഷകന്‍ ബി.വി. ആചാര്യ കോടതിയെ ബോധിപ്പിച്ചു .

മദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും തെഹല്‍ക്ക കേരള പ്രതിനിധി കുടകിലെത്തി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഇതിന് തെളിവാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു.

കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍ കുടക് ലക്കേരിയില്‍ സംഘടിപ്പിച്ച ക്യമ്പില്‍ മഅദനി പങ്കെടുത്തതിന് തെളിവ് നല്‍കിയ റഫീക്ക് , യോഗാനന്ദ എന്നിവരുടെ അഭിഭുഖം തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ചത് വിവാദമാകുകയും തുടര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ഷാഹിനയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു . ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം മഅദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

തുടര്‍ന്ന് മദനിയുടെ ഫോണ്‍ നമ്പര്‍ സംബന്ധിച്ച അവ്യക്തത തീര്‍ക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ച ജസ്റ്റിസ് വി. ജഗനാഥന്‍ അന്തിമ വാദത്തിനായി ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+