കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ജി: രാജ 3000 കോടി സമ്പാദിച്ചുവെന്ന്

  • By Lakshmi
Google Oneindia Malayalam News

A Raja
ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതിയിലൂടെ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ കോടികള്‍ സമ്പാദിച്ചതായി റിപ്പോര്‍ട്ട്.

2 ജി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സ്‌പെക്ട്രം ലൈസന്‍സുകള്‍ വിലകുറച്ച് നല്‍കുക വഴി കൈക്കൂലി ഇനത്തില്‍ രാജ 3000 കോടിയെങ്കിലും സമ്പാദിച്ചതായാണ് ഈ ഏജന്‍സികള്‍ കരുതുന്നത്.

2 ജി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2007 ഒക്ടോബര്‍ 21 എന്നത് സപ്തംബര്‍ 25 എന്ന മുന്‍ തീയതിയിലേക്കാക്കാന്‍ നല്‍കിയ ഉത്തരവിലൂടെ രാജ കോടികള്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്.

പല കമ്പനികളെ ഒഴിവാക്കാനും ചിലരെ സഹായിക്കാനും ഇതുകൊണ്ട് കഴിഞ്ഞു. അപേക്ഷ സ്വീകരിക്കുന്ന തീയതി നേരത്തേ ആക്കിയപ്പോഴും ലൈസന്‍സ് ലഭിച്ച കമ്പനികള്‍ ആ തീയതിക്കുമുമ്പു തന്നെ തങ്ങളുടെ അപേക്ഷയുടെ കരട് തയ്യാറാക്കി വെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അപേക്ഷാതീയതി നേരത്തേയാക്കാനുള്ള തീരുമാനം ഇവര്‍ മുമ്പേ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.

സ്‌പെക്ട്രം അഴിമതിയില്‍ പൊതു ഖജനാവിന് 1.77 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Telecom minister A Raja richer by some Rs 3,000 crores in bribes, claims a report on Friday. A joint investigation into the 2G scam by the CBI and the Enforcement Directorate (ED) has revealed that A Raja made Rs 3,000 crores in bribes due to his policy of selling spectrum at a much cheaper rates causing a loss of Rs 40,000-50,000 crore to the nation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X