കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: വിഎസ് നിയമോപദേശം തേടി

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷണത്തിന്റെ സാധുത സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സ്വന്തം നിലയില്‍ നിയമോപദേശം തേടി. ഒരു മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനോടാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിയമവശങ്ങള്‍ ചോദിച്ചത്.

കേസ് വീണ്ടും അന്വേഷിക്കുന്നതു സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശ്രദ്ധേയമായ നീക്കം നടത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പുതിയതായി ലഭിച്ച തെളിവുകളും മറ്റു രേഖകളും നിയമോപദേശം തേടുന്നതിനിനായി അദ്ദേഹം ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്.

ഇതിനിടെ ഐസ്‌ക്രീം പെണ്‍വാണിഭക്കേസിന്റെ കേസ് ഡയറി ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയില്‍ നിന്ന്ഏറ്റുവാങ്ങി. അന്വേഷണ സംഘത്തിലെ എസ്.പി അനൂപ് കുരുവിള ജോണ്‍ ദില്ലിയില്‍ നേരിട്ടെത്തിയാണ് രേഖകള്‍ കൈപ്പറ്റിയത്.

പലരും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഉണ്ടായതിനാല്‍ ഐസ്‌ക്രീം കേസിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എഡിജിപി വിന്‍സന്‍ എം പോളിന്റെ നിര്‍ദ്ദേശപ്രകാരം എസ്പി ദില്ലിയിലെത്തി രേഖകള്‍ കൈപ്പറ്റിയത്.

രേഖകള്‍ കിട്ടാനായി സുപ്രീം കോടതിയില്‍ സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷി അധ്യക്ഷ അജിതയുടെ ഹര്‍ജി പരിഗണിച്ച വേളയില്‍ സുപ്രീം കോടതി പരിശോധനയ്ക്ക് വാങ്ങിയ കേസ് ഡയറി അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.

English summary
Chief Minister VS Achuthanandan saught legal advice over the relevance of Ice Cream Parlour Case re-investigation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X