കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമലയാര്‍ കേസിലും പി ശശിയുടെ നിഴല്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി നേതാവുമായ ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനായ ഇടമലയാര്‍ അഴിമതിക്കേസില്‍ സിപിഎമ്മിലെ ഇപ്പോഴത്തെ വിവാദനായകന്‍ പി ശശി ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

കേസ് അന്വേഷിച്ച മുന്‍ പൊലീസ് സൂപ്രണ്ട് എ യൂസഫ് കുഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശി കേസില്‍ ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇടമലയാര്‍ കേസില്‍ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തിനിടെയാണ് പി.ശശി ഇടപെട്ടത്. അന്ന് ഞാന്‍ ഡിവൈഎസ്പിയായിരുന്നു. 1997 നവംബറില്‍ പി.ശശി എന്നെ വിളിച്ചുവരുത്തി അന്വേഷണഫയല്‍ ആവശ്യപ്പെട്ടു.

ഡിജിപിയുടെ കൈയില്‍ മാത്രമേ ഫയല്‍ ഏല്‍പ്പിക്കാന്‍ എനിക്ക് അധികാരമുള്ളൂവെന്ന് ഞാന്‍ അറിയിച്ചു. അതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യമറിഞ്ഞ് എന്റെ മേലുദ്യോഗസ്ഥനും എന്നോട് നീരസം പ്രകടിപ്പിച്ചു- യൂസഫ് കുഞ്ഞ് പറഞ്ഞു.

പി.ശശിക്ക് ഫയല്‍ നല്‍കാത്തതിനാല്‍ തന്റെ സര്‍വീസില്‍ പിന്നീട് നിരവധി പ്രശ്‌നങ്ങള്‍ ബാധിച്ചുവെന്നും തനിക്ക് അര്‍ഹതപ്പെട്ട ഐപിഎസ് പദവി ലഭിക്കാതിരിക്കാന്‍ സര്‍ക്കാരിലെ ചിലര്‍ കരുക്കള്‍ നീക്കിയെന്നും യൂസഫ് കുഞ്ഞ് ആരോപിച്ചു.

English summary
Inestigation officer of Idamalayar Corruption Case revealed that controversial CPM leader P Shashi was try to intervene in the case investigation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X