കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുയോഗത്തിന് വഴിയൊരുങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: വഴിയോരങ്ങളില്‍ യോഗങ്ങളും ഉല്‍സവങ്ങളും നടത്താന്‍ 15 ദിവസം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

അവതരിപ്പിച്ച ഉടന്‍ തന്നെ ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വഴിയോരങ്ങളില്‍ യോഗങ്ങളും ഉല്‍സവങ്ങളും നിരോധിച്ച കോടതിവിധി മറികടക്കാനാണ് ഈ നിയമനിര്‍മാണം.

19ന് ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ അതിനു മുന്‍പു നിയമനിര്‍മാണം നടത്താനായാണ് ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ നേരത്തെ ധാരണയായിരുന്നു.

ഗതാഗത നിയന്ത്രണം ഒരു ദിവസത്തേക്കാണെങ്കില്‍ എസ്പിമാര്‍ക്ക് അനുവാദം നല്‍കാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ സര്‍ക്കാരാണു നല്‍കേണ്ടത്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും ലഭിക്കും.

വഴിവക്കിലെ ഏതെങ്കിലും പൊതുയോഗത്തിനോ ഉത്സവത്തിനോ പ്രകടനത്തിനോ പൊതുസുരക്ഷയോ അസൌകര്യമോ കണക്കിലെടുത്ത് ബന്ധപ്പെട്ട പൊലീസ് അധികൃതര്‍ക്ക് അനുമതി നിഷേധിക്കാവുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
A legislation to restrict processions and meetings on public roads was introduced in the Kerala Assembly to overcome a recent Supreme Court ruling prohibiting gatherings on roadsides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X