കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വ പരിശോധന; സെഫിയോട് വിശദീകരണം തേടി

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: സിസ്റ്റര്‍ അഭയ കേസന്വേഷണവുമായി ബന്ധപ്പെട്ട് കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്ന ഹര്‍ജിയിന്‍ മേല്‍ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ നല്‍കിയത് എന്തിനാണെന്നാണ് കോടതി ചോദിച്ചിരിയ്ക്കുന്നത്.

ദില്ലി ഹൈക്കോടതി ജഡ്ജി അജിത് ബാരിഹോക്കാണ് സെഫിയ്ക്ക് വ്യാഴാഴ്ച നിര്‍ദ്ദേശം നല്‍കിയത്. കേസുമായി എല്ലാ സംഭവങ്ങളും അന്വേഷണവും കേരളത്തിലാണ് നടന്നതെന്നും പിന്നെയെന്തിനാണ് ദില്ലിയില്‍ എത്തിയതെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടത് കേരള ഹൈക്കോടതിയാണെന്ന കാര്യവും ജഡ്ജി അജിത് ബാരിഹോക്ക് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരി കേരള ഹൈക്കോടതിയെ സമീപിയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ചാണ് കന്യകാത്വ പരിശോധന നടത്തിയതെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകര്‍ വാദിച്ചു. അഭയയുടെ കൊലക്കേസാണ് വിചാരണക്കോടതിയിലുള്ളതെന്നും എന്നാല്‍ കന്യകാത്വ പരിശോധന ഹര്‍ജി വ്യത്യസ്തമാണെന്നും കോടതി വ്യക്തമാക്കി.

അതിനിടെ കന്യകാത്വ പരിശോധനയില്‍ താന്‍ കന്യകയാണെന്ന് തെളിഞ്ഞിരുന്നതായി സെഫി ബോധിപ്പിച്ചു. സിബിഐയുടെ കേന്ദ്ര ഓഫീസ് ദില്ലിയിലാണെന്നും അതിനാലാണ് ദില്ലിയില്‍ ഹര്‍ജി നല്‍കിയതെന്നും സെഫിയുടെ അഭിഭാഷകര്‍ വാദിച്ചു. കേസ് പിന്നീട് പരിഗണിയ്ക്കാനായി മാറ്റിവെച്ചു.

English summary
Justice Ajit of the Delhi high court has raised some questions to Sister Sephi accused in sister Abhaya murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X