ദില്ലി: സ്വിസ് ബാങ്കില്‍ സോണിയാഗാന്ധിക്കും രാജീവ് ഗാന്ധിക്കും അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് ആരോപണത്തില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനി സോണിയാഗാന്ധിയോട് മാപ്പു പറഞ്ഞു.
സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് അദ്വാനി ക്ഷമാപണം നടത്തിയത്. സോണിയക്കും രാജീവിനും സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്നായിരുന്നു അദ്വാനി നടത്തിയ പരാമര്‍ശം. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ബിജെപി നിയോഗിച്ച സമിതിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരുന്നത്.
എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് സോണിയാഗാന്ധി അദ്വാനിയ്ക്ക് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷമാപണം.
BJP leader Advani has written to Congress President Sonia Gandhi regretting his party's allegation that she and former prime minister Rajiv Gandhi held accounts in foreign banks.