കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു?
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറും പീഡിപ്പിച്ചതായി കോതമംഗലം പെവാണിഭ കേസിലെ ഇരയായ പെകുട്ടിയുടെ കത്ത്. തിരുവനന്തപുരത്തുവച്ച് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള കത്തിലുള്ളത്.
2000 ഒക്ടോബര്‍ 17ന് അയച്ച കത്താണ് പുതിയ സാഹചര്യങ്ങളില്‍ ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. അ കേരള സ്ത്രീവേദി കവീനര്‍ അഡ്വക്കേറ്റ് എസ് വിജയമ്മക്കാണ് നീതിയും സഹായവും തേടി പെണ്‍കുട്ടി കത്തയച്ചത്. മന്ത്രിമാരുടെയും മറ്റും പേര് കോടതിയിലും പൊലീസിലും പറഞ്ഞിരുന്നതായും പോട്ടയിലെ ധ്യാനകേന്ദ്രത്തില്‍ നിന്നയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൂര്യനെല്ലിയിലെ പെകുട്ടിക്കും തനിക്കും സംഭവിച്ചത് ഒരു പെകുട്ടിക്കും ഉണ്ടാകാതിരിക്കാനാണ് കത്തെന്നും പറയുന്നു. പെവാണിഭത്തിന് തന്നെ വിറ്റ തുരുത്തേല്‍ എല്‍സി(ഏലിയാമ്മ)യാണ് പ്രധാന പ്രതി.
1996 മുതല്‍ പലരും ലൈംഗികാതിക്രമത്തിനിരയാക്കി. അയല്‍ക്കാര്‍ കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കയാണ്. എന്തുവന്നാലും കേസുമായി മുന്നോട്ടുപോകുമെന്നും എല്ലാ പെകുട്ടികള്‍ക്കുമായാണ് താന്‍ ഉറച്ചുനില്‍ക്കുന്നതെന്നും പേരെഴുതി ഒപ്പിട്ട കത്തിലുണ്ട്.
പോട്ട ധ്യാനകേന്ദ്രത്തിലേതെന്ന് കരുതുന്ന ഡയറിത്താളിലാണ് കത്ത്. കത്തിനുശേഷം പെകുട്ടിയില്‍നിന്ന് അഭിഭാഷകര്‍ മുഖാന്തരം സ്ത്രീവേദി മൊഴി തയ്യാറാക്കി. 18 പേജുള്ള മൊഴിയില്‍ മന്ത്രിമാര്‍ക്ക് പുറമെ കസ്റ്റംസിലെയും പൊലീസിലെയും മറ്റും ഉന്നതരുടെ പേരും വെളിപ്പെടുത്തി. എന്നാല്‍ തെളിവുകളോടെ ഇതു ബോധിപ്പിച്ചിട്ടും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കയാണെന്നും കത്തിലുണ്ട്.
കൃഷ്ണകുമാറിനടുത്ത് പോയ കാര്യം കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞതായും മൊഴിയിലുണ്ട്. മൊഴിപ്രകാരം സ്ത്രീവേദി അന്ന് കേസ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍, തുടര്‍ന്ന് 2001 ഫെബ്രുവരി ഒമ്പതിനയച്ച കത്തില്‍ എസ്‌ഐയും സിഐയും ഡിവൈഎസ്പിയും പേടിപ്പിച്ച് കടലാസില്‍ എഴുതിച്ച് ഒപ്പിടുവിച്ചതായി പറയുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലിലൂടെയാണ് കോതമംഗലം പെവാണിഭം വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് ഐസ്‌ക്രീംകേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ കോതമംഗലം പീഡനവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി.












Click it and Unblock the Notifications