Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ടീച്ചറെ എസ്എഫ്‌ഐക്കാര്‍ പൂട്ടിയിട്ടു

കാസര്‍കോട്: ഗര്‍ഭിണിയായ അധ്യാപികയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടതായി പരാതി. കാസര്‍കോട്ടെ പൊവ്വല്‍ എല്‍ബിഎസ് കോളെജിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ കോളെജില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

തിങ്കളാഴ്ച എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെയാണ് അധ്യാപികയെ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റാഫ്‌റൂമില്‍ പൂട്ടിയിട്ടത്. പിന്നീട് അധ്യാപിക പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കോളെജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശചെയ്യുകയായിരുന്നു.

ഒരാഴ്ച മുമ്പ് കോളേജില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഏതാനും വിദ്യാര്‍ഥികളോട് രക്ഷിതാക്കളുമായി വരാന്‍ നിര്‍ദേശിച്ചിരുന്നു. രക്ഷിതാക്കളുമായി വരാത്തവരെ ക്ലാസ്സില്‍ ഇരുത്തില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. അവരെ ക്ലാസ്സില്‍ ഇരുത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ മുതല്‍ സമരക്കാര്‍ ഓഫീസുകള്‍ പൂട്ടിയിട്ടു. ഇതേത്തുടര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സിന്റെ സെമിനാര്‍ ഹാളില്‍ അധ്യാപകര്‍ യോഗം ചേര്‍ന്നു. ഇതിനിടെ അധ്യാപിക കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാഫ്‌റൂമില്‍ ഇരിക്കുകയായിരുന്നു. ഇതുകണ്ട സമരക്കാര്‍ സ്റ്റാഫ് റൂം പുറത്തുനിന്നും പൂട്ടി.

പിന്നീട് പുറത്തുണ്ടായിരുന്ന അധ്യപാകര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. അധ്യാപികയെ പൂട്ടിയിട്ട സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പ്രിന്‍സിപ്പല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+