അമര്‍ചിത്രകഥയുടെ കഥാകാരന്‍ അന്തരിച്ചു

വീട്ടിലെ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ പൈ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച കാലത്ത് ഹൃദയാഘാതമുണ്ടാവുകയും വൈകീട്ടോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.
അമര്‍ചിത്രകഥയ്ക്കും ട്വിങ്കിള്‍ കോമിക്‌സിനും തുടക്കം കുറിച്ചത് പൈ അങ്കിള്‍ എന്നറിയപ്പെട്ടിരുന്ന അനന്ദ് പൈയാണ്.
1967ലാണ് അനന്ദ് പൈ കുട്ടികളെ ലക്ഷ്യമിട്ട് അമര്‍ ചിത്രകഥയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ പുരുണത്തിലെയും ചരിത്രത്തിലെയും കഥാപാത്രങ്ങളുടെ കഥകളായിരുന്നു ഓരോ ലക്കത്തിലും പ്രതിപാദിച്ചിരുന്നത്.
തുടക്കത്തില്‍ അനന്ദ് പൈ തന്നെ രചന നിര്‍വഹിച്ച അമര്‍ചിത്രകഥ ഒട്ടും വൈകാതെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായി മാറി. പിന്നീട് ലോക ക്ലാസിക്കുകളും അദ്ദേഹം ചിത്രകഥാരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
വൈകാതെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ ദൈ്വവാരികയും തുടങ്ങി. ഇതും കുട്ടികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറി. മലയാളത്തില്‍ പൂമ്പാറ്റ എന്നപേരിലും ഒരു കുട്ടികളുടെ ദൈ്വവാരിക തുടങ്ങിയിരുന്നു.
അടുത്തിടെ ദില്ലിയില്‍ നടന്ന പ്രഥമ കോമിക് കണ്‍വെന്‍ഷനില്‍ വച്ച് അനന്ദ് പൈയെ ആദരിച്ചിരുന്നു. ലളിതയാണ് ഭാര്യ.
കര്‍ണാടകത്തിലെ കര്‍കളയിലാണ് പൈ ജനിച്ചത്. രണ്ടാം വയസ്സില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം പന്ത്രണ്ടാം വയസ്സില്‍ മുംബൈയില്‍ എത്തി.
മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്കത വിഭാഗത്തില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് ആയി ജോലിചെയ്തു. പിന്നീടാണ് അദ്ദേഹം അമര്‍ചിത്രകഥയുടെ ലോകത്തേയ്ക്ക് വന്നത്.












Click it and Unblock the Notifications