കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യറി അഴിമതിയുടെ പിടിയില്‍: വിജയകുമാര്‍

  • By Lakshmi
Google Oneindia Malayalam News

M Vijayakumar
കോഴിക്കോട്: നീതിന്യായവ്യവസ്ഥ പോലും ഇപ്പോള്‍ അഴിമതിയുടെ പിടിയിലാണെന്ന് നിയമമന്ത്രി എം വിജയകുമാര്‍. ആഗോളമാറ്റങ്ങളുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തില്‍ കോടതിയുടെ വിശ്വാസ്യത പരമപ്രധാനമാണ്. അതു ചോദ്യം ചെയ്യപ്പെട്ടാല്‍ അരാജകത്വമാകും ഫലം. കുറേ കേസുകള്‍ എടുത്താല്‍ അഴിമതി അവസാനിക്കില്ല.

ജുഡീഷ്യറിയില്‍ നിന്ന് അഴിമതി തുടച്ചുനീക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം അതിനു മുന്‍കയ്യെടുക്കേണ്ടതും ജുഡീഷ്യറി തന്നെ. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രവചനാതീതമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കോടതിയില്‍ വരുന്നവര്‍ വരാന്തയില്‍ നില്‍ക്കുന്നത് അപരിഷ്‌കൃതമാണെന്ന നിലപാടാണു സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ 724 ബെഞ്ചുകള്‍ കൊടുത്തത്. കോടതികള്‍ക്ക് എല്ലാം കൊടുക്കണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. എന്തെങ്കിലും സൗകര്യം വേണമെങ്കില്‍ ഇനിയും നല്‍കും-മന്ത്രി വ്യക്തമാക്കി.

കോടതി വികസനത്തിനു ബജറ്റില്‍ സര്‍ക്കാര്‍ തുക നീക്കിവയ്ക്കുന്നില്ലെന്ന് ഇതേ വേദിയില്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പി്ന്നാലെയായിരുന്നു മന്ത്രിയുടെ മറുപടി.

English summary
State law Minister M Vijayakumar said that the Judiciary is hit by the corruption, and he also said that judiciary itself should clean up that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X