കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

  • By Lakshmi
Google Oneindia Malayalam News

ഹൈദരാബാദ്: മുപ്പത്തിരണ്ടുവയസ്സുള്ള വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹൈദരാബാദിനടുത്തു ആര്‍സി പുരത്ത് ഫെബ്രുവരി 25ന് വെള്ളിയാഴ്ച നടന്ന സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്.

ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന സ്ത്രീയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ജോലികഴിഞ്ഞു ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സൂപ്പര്‍വൈസര്‍ക്കൊപ്പമായിരുന്നുവത്രേ യുവതി വീട്ടിലേയ്ക്ക് തിരിച്ചത്. വീടെത്തുന്നതിന് മു്മ്പുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ച് നാലുപേര്‍ ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സൂപ്പര്‍വൈസറെ ഒരാള്‍ തടഞ്ഞുവെയ്ക്കുകയും ബാക്കി മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. തനിച്ച് പോയി പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ ധൈര്യമില്ലാഞ്ഞ് യുവതി പരാതി നല്‍കിയില്ല.

പിന്നീട് ഞായറാഴ്ച ഭര്‍ത്താവ് യാത്രകഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

English summary
A 32-year-old housewife was allegedly gang-raped at RC Puram on the outskirts of Hyderabad city. The victim is a daily wage worker from Bandlaguda near RC Puram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X