കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹോട്ടലുകളാവുന്നു

  • By Ajith Babu
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഭരണകൂടത്തിന്റെ അവഗണയും ഉദാസീനതയും നേരിടുന്ന പാകിസ്താനിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹോട്ടലുകളായും പിക്‌നിക് കേന്ദ്രങ്ങളായും മാറുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ രണ്ടാമത്തെ വലിയ സമുദായമാണെങ്കിലും ഹിന്ദു സമൂഹത്തിന് അവരുടെ ആരാധനാലയങ്ങള്‍, കൃഷിയിടങ്ങള്‍, വാണിജ്യമേഖലകള്‍ എന്നിവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. രാജ്യത്ത് ഏതാണ്ട് 39 ലക്ഷം ഹിന്ദുക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, എന്നാല്‍ സര്‍ക്കാരിന്റെ ഉദാസീനതയും അവഗണനയും നിമിത്തം മിക്ക ഹൈന്ദവ ആരാധനാലയങ്ങളും നാശോന്മുഖമാണ്. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ ഇതിനോടകം വിദ്യാലയങ്ങളോ, ഹോട്ടലുകളോ, ബിസിനസ് കേന്ദ്രങ്ങളോ ഒക്കെയായി മാറിക്കഴിഞ്ഞു.

പാകിസ്താനിലെ ഭൂരിഭാഗം ഹിന്ദുക്കളും ദരിദ്രരരായ കര്‍ഷക വിഭാഗത്തില്‍പ്പെട്ടവരാണ്. കൂട്ടായ വിലപേശല്‍ ശക്തിയില്ലാത്തതാണ് ഇവരെ ചൂഷണത്തിന് ഇടയാക്കുന്നത്.

English summary
Hindus in Pakistan are watching helplessly as ancient temples turn into ruins due to the apathy of authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X