കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി വീണ്ടും കെപിസിസി യോഗത്തില്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
കോഴിക്കോട്: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കെപിസിസി നിര്‍വാഹക സമിതി യോഗം കോഴിക്കോട് തുടങ്ങി.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കെ.മുരളീധരന്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൊണ്ട് ഈ കെപിസിസി യോഗം ശ്രദ്ധേയമാണ്.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മുരളീധരന് സ്ഥാനമാനങ്ങള്‍ ഒന്നും ഇതേവരെ നല്‍കിയിട്ടില്ലെങ്കിലും മുന്‍ പ്രസിഡന്റ് എന്ന നിലയിലാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ മത്സരിക്കാനുള്ള സാധ്യതയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.

ഇതിനിടെ മുരളീധരന്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലോ കൊടുവള്ളിയിലോ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുകയാണ് താന്‍ ചെയ്യുകയെന്ന് മുരളി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് ലീഗിന്റെ ഏതെങ്കിലും മണ്ഡലത്തില്‍ മുരളി മത്സരിക്കുമെന്നാണ് ശക്തമായ സൂചനകള്‍.

കുടിയേറ്റ മേഖലയായ തിരുവമ്പാടി മുസ്ലീംലീഗിന്റെ സീറ്റാണ്. കഴിഞ്ഞപ്രാവശ്യം ഇവിടെ എല്‍ ഡി എഫ് ആയിരുന്നു വിജയിച്ചത്. ആദ്യം മത്തായി ചാക്കോയും ചാക്കോ മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജ് തോമസുമായിരുന്നു എംഎല്‍എമാര്‍. ഇവിടെ മുരളി മത്സരിച്ചാല്‍ വിജയം ഉറപ്പാണോയെന്നകാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ട്.

അതേസമയം പൊതുവേ യുഡിഎഫ് ചായവുള്ള തിരുവമ്പാടിയില്‍ മുരളി മത്സരിച്ചാല്‍ വന്‍ വിജയം നേടുമെന്നും കരുതപ്പെടുന്നു. എന്തായാലും കെപിസിസി യോഗം അവസാനിക്കുന്നതോടെ മുരളിയുടെ സ്ഥാനാര്‍ഥിത്വകാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

English summary
KPCC Meeting begins Kozhikode to take important decisions over coming Assembly Election. K Muraleedharan is attending the meeting after 6 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X