കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ല: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നകാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദില്ലിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇക്കാര്യം സജീവമായി ചര്‍ച്ചചെയ്യുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് യോഗത്തിനായി ദില്ലിയിലെത്തിയ വിഎസ് സ്ഥാനാര്‍ഥിത്വകാര്യം തീരുമാനമായിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ ശനിയാഴ്ച രാവിലെ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നിരുന്നു. പിബിയില്‍ വിഎസ് മത്സരിക്കുന്നകാര്യം തീരുമാനമാകുമെന്നും ഇക്കാര്യം പിന്നീട് കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെല്ലാം മത്സരിക്കണമെന്നകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണം എന്ന കാര്യം അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാവും രേഖയിലാക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാാര്‍ട്ടിനിയമം അനുസരിച്ച്, സംസ്ഥാനസമിതികളാണ് ഔദ്യോഗികമായി ഇക്കാര്യം തീരുമാനിക്കേണ്ടത്. താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നകാര്യം വിഎസ് നേരത്തേ വ്യക്തമാക്കിയതാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വിഎസിനെ മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

എന്നാല്‍ ഇത്തവണയും തിരഞ്ഞെടുപ്പില്‍ വിഎസ് താരമാകുന്നതിന് തടയിടാന്‍ ഔദ്യോഗികപക്ഷത്തുനിന്നും കാര്യമായി ശ്രമമുണ്ടാകാനും ഇടയുണ്ട്. വിഎസ് മത്സരിക്കുകയാണെങ്കില്‍ പിണറായിയെയും മത്സരിപ്പിക്കണമെന്നരീതിയില്‍ ഉയര്‍ന്ന ആവശ്യം ഇതിന്റെ സൂചനയാണ്. കേന്ദ്രനേതൃത്വം തീരുമാനമെടുക്കാതെ ഇക്കാര്യം സംസ്ഥാനനേതൃത്വത്തിന് വിടുകയാണെങ്കില്‍ വിഎസിന് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി വലിയ നീക്കങ്ങള്‍ നടത്തേണ്ടിവരുമെന്നതില്‍ സംശയമില്ല.

English summary
Chief Minister VS Achuthanandan said that CPM leadership not yet decided about his candidature. VS is now at Delhi for attending Central Committee meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X