കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐസിസി: ആന്റണി തുടരും ഷാനിമോള്‍ സെക്രട്ടറി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നിലനിര്‍ത്തിക്കൊണ്ട് എഐസിസി പുനസംഘടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാനെ സെക്രട്ടറിയാക്കിയിട്ടുണ്ട്. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്ന കെ കരുണാകരന് പകരക്കാരനായി ആരെയും നിര്‍ദ്ദേശിച്ചില്ല.

ജനറല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ മധുസൂദന്‍ മിസ്ത്രിക്കാണു കേരളത്തിന്റെ ചുമതല. സഞ്ജയ് നിരുപം അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായിരിക്കും. ശിവസേനയില്‍ നിന്നു കോണ്‍ഗ്രസിലെത്തിയ സഞ്ജയ് നിരുപം ഇപ്പോള്‍ ലോക്‌സഭാംഗമാണ്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പാണു ഗുജറാത്തില്‍ നിന്നുള്ള മിസ്ത്രി.

ഒന്‍പതു ജനറല്‍ സെക്രട്ടറിമാര്‍, 19 മുഖ്യ പ്രവര്‍ത്തകസമിതിയംഗങ്ങള്‍, 17 സ്ഥിരാംഗങ്ങള്‍, അഞ്ചു പ്രത്യേക ക്ഷണിതാക്കള്‍, 33 സെക്രട്ടറിമാര്‍ എന്നിവരാണു പുനഃസംഘടിപ്പിച്ച സമിതിയിലുള്ളത്. എഐസിസി മാധ്യമ വിഭാഗം സെക്രട്ടറി ടോം വടക്കന്‍, നിയമ വിഭാഗം സെക്രട്ടറി രഞ്ജി തോമസ്, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ എഐസിസി സെക്രട്ടറി പദവിയില്‍നിന്നു നീക്കി.

തിരഞ്ഞെടുപ്പ് നിശ്ചയിച്ച സംസ്ഥാനങ്ങളുടെ ചുമതലക്കാരെ മാറ്റാതിരിക്കുന്ന പതിവു തെറ്റിച്ചുകൊണ്ടാണ് മൊഹ്‌സിന കിദ്വായിയെ കേരളത്തിന്റെ ചുമതയില്‍ നിന്നും മാറ്റിയത്. കിദ്വായിയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരാംഗമാക്കിയിട്ടുണ്ട്. മഹിളാകോണ്‍ഗ്രസിന്റെ ചുമതലയും അവര്‍ക്കാണ്. ആഭ്യന്തര മന്ത്രി പി. ചിദംബരം, മോഹന്‍ പ്രകാശ് എന്നിവരും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംനേടി.

രാഹുല്‍ ഗാന്ധി, ബി.കെ. ഹരിപ്രസാദ്, ബിരേന്ദര്‍ സിങ്, ദിഗ്വിജയ് സിങ്, ഗുലാം നബി ആസാദ്, ജനാര്‍ദന്‍ ദ്വിവേദി, മധുസൂദന്‍ മിസ്ത്രി, മുകുള്‍ വാസ്‌നിക്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരാണു ജനറല്‍ സെക്രട്ടറിമാര്‍. ഇതില്‍ ബിരേന്ദര്‍ സിങ്, മിസ്ത്രി, എന്നിവര്‍ പുതുമുഖങ്ങളാണ്.

ബിരേന്ദര്‍ സിങ്, ധനി റാം ഷന്‍ഡില്‍, മധുസൂദന്‍ മിസ്ത്രി, ഹേമപ്രവ സൈക്കിയ, സുശീല തിറതിയ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മുഖ്യ പ്രവര്‍ത്തകസമിതിയില്‍ പുതിയവരാണ്.

അഹമ്മദ് പട്ടേല്‍ രാഷ്ട്രീയകാര്യ സെക്രട്ടറിയായും മോട്ടിലാല്‍ വോറ ട്രഷററായും തുടരും. ഒരാള്‍ ഒരു പദവി തത്വം പാലിക്കാനാണു വകുപ്പിന്റെ കൂടി ചുമതലയുള്ള സെക്രട്ടറിമാരെ എഐസിസി സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിവാക്കിയതെന്നു ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വെളിപ്പെടുത്തി.

English summary
The Congress Working Committee and the AICC secretariat were reconstituted by Sonia Gandhi. She d inducted new faces in the hierarchy. Those retained in the CWC besides Rahul Gandhi are senior Ministers Pranab Mukherjee, A K Antony, Ghulam Nabi Azad, Ambika Soni and senior leaders Motilal Vora, Digvijay Singh, Janardan Dwivedi.Shanimol Usman, a promising GenNext activist from Kerala, was appointed as a party secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X