ചെന്നിത്തലയ്ക്ക് മുരളിയുടെ പിന്തുണ

പാര്‍ട്ടിയില്‍ തന്റെ റോള്‍ എന്താണെന്ന് തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണെന്ന് മുരളി പറഞ്ഞു. തിങ്കളാഴ്ച കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് നിയമസഭയിലേക്കു മല്‍സരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങനെ മല്‍സരിച്ച കീഴ് വഴക്കവുമുണ്ട്. ഇന്നയാള്‍ മുഖ്യമന്ത്രിയാവുമെന്നു പറഞ്ഞു കോണ്‍ഗ്രസ് ആരെയും മല്‍സരിപ്പിക്കാറില്ല.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി നല്ല പ്രവര്‍ത്തനമാണു കാഴ്ചവച്ചത്. യുഡിഎഫിന് ഇത്തവണ 100 സീറ്റിലെങ്കിലും ജയിക്കാനാവും- മുരളി പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ വീതംവയ്ക്കുന്ന ഏര്‍പ്പാട് ഉണ്ടാവില്ല. 11നു മുന്‍പു സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കും. പത്മജയ്ക്കു മല്‍സരിക്കുന്നതിന് ഒരു അയോഗ്യതയുമില്ലെന്നും അവര്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് പത്മജ മല്‍സരിക്കണോ എന്ന കാര്യവും പാര്‍ട്ടിയാണു തീരുമാനിക്കുക-മുരളി പറഞ്ഞു.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടായ ജയം ആവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എല്‍ഡിഎഫ് ഭരണം മടുത്തിരിക്കുകയാണ്. പ്രതിപക്ഷത്തിനു നേരെ വ്യക്തിഹത്യാശ്രമമാണു മുഖ്യമന്ത്രിയുടേത്.മകന്‍ പ്രതിക്കൂട്ടിലായപ്പോള്‍ വിഎസ് ആദര്‍ശം പണയപ്പെടുത്തിയെന്നും മുരളി കുറ്റപ്പെടുത്തി.












Click it and Unblock the Notifications