ഇരുപതോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി
കാസര്‍കോട്,: കാസര്‍കോട്കുമ്പളയില്‍ ഇരുപതോളം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. കുമ്പള യുപി സ്‌കൂളിലെ കുട്ടികളാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ കന്നഡ മീഡിയത്തില്‍ പഠിക്കുന്ന കര്‍ണാടക സ്വദേശിനികളായ നാടോടി കുട്ടികളാണ് പീഡനത്തിനിരയായത്.
സ്‌കൂളിന് സമീപം ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്തുന്നയാളാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടികളെ നിരന്തരം പീഡിപ്പിച്ചുവന്നത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പത്തിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള കുട്ടികളാണ് പീഡനത്തിനിരയായിരിക്കുന്നത്.
പോലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മിഠായിയും പണവും നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ഥിനികളെ വശത്താക്കിയിരുന്നത്. കുട്ടികളില്‍ കൂടുതല്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനകഥ പുറത്തറിഞ്ഞത്.
തങ്ങളുടെ കൈവശമുള്ള അമിതമായ പണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മറുപടിയാണ് കുട്ടികളില്‍ നിന്ന് ലഭിച്ചത്. സ്‌കൂളിനടുത്തുള്ള ഒരു സ്വാമി തന്നതാണെന്നായിരുന്നു ഒരു കുട്ടി പറഞ്ഞത്. എന്നാല്‍ കൂടുതല്‍ കുട്ടികളെ ചോദ്യം ചെയ്തതോടെ സ്‌കൂളിനടുത്ത് ഇങ്ങനൊരു കടയുണ്ടെന്നും അവിടെ നിന്നാണ് പണം ലഭിച്ചതെന്നും വ്യക്തമാകുകയായിരുന്നു.
ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഇതേക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ തിരക്കി. യാഥാര്‍ഥ്യം ബോധ്യപ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications