പണം പലിശയടക്കം തിരികെ നല്‍കി: കനിമൊഴി

കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി കനിമൊഴി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായാണ് സൂചന. കലൈഞ്ജര്‍ ടിവിക്ക് ലഭിച്ച തുക പലിശയടക്കം തിരികെ നല്‍കിയെന്ന് കനിമൊഴി സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കലൈഞ്ജര്‍ ടിവിയുടെ ഓഫീസില്‍ വച്ചായിരുന്നു കനിമൊഴിയെയും ദയാലുു അമ്മാളിനെയും അഞ്ചംഗ സിബിഐ സംഘം ചോദ്യം ചെയ്തത്.
അണ്ണാ അറിവാലയത്തില്‍ ഡിഎംകെയും കോണ്‍ഗ്രസുമായി മണ്ഡല വിഭജന ചര്‍ച്ച നടക്കുന്ന സമയത്തായിരുന്നു ചോദ്യംചെയ്യല്‍.
ഡിബി റിയാലിറ്റീസിന് 2ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ മുന്‍ ടെലികോം മന്ത്രി എ രാജ പക്ഷപാതം കാട്ടി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. 2ജി വിതരണത്തില്‍ ആനുകൂല്യം പറ്റിയതിനു പകരമായാണ് കലൈഞ്ജര്‍ ടിവിക്ക് പണം നല്‍കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.
ഡിബി റിയാലിറ്റീസ് പ്രമോട്ടര്‍ ഷാഹിദ് ബല്‍വ സിനിയുഗ് ഫിലിംസിന്റെ അക്കൌണ്ടിലൂടെയാണ് കലൈഞ്ജര്‍ ടിവിക്ക് പണം നല്‍കിയതെന്ന് നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു. ഇതെ കുറിച്ച് സിബിഐ കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാറിനെ ചോദ്യം ചെയ്തിരുന്നു.
ഓഹരി ഇടപാടുകള്‍ക്കാണ് പണം നല്‍കിയതെന്നും അത് പലിശയടക്കം മടക്കി നല്‍കിയെന്നുമായിരുന്നു ശരത് കുമാറിന്റെ മറുപടി.
2ജി അഴിമതിയുമായി ബന്ധപ്പെട്ട് രാജ അറസ്റ്റിലായത് ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കനിമൊഴിയെയും അമ്മയെയും ചോദ്യം ചെയ്തത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications