സിപിഎമ്മിന് 93 സീറ്റ്; സിപിഐയ്ക്ക് 27

ആര്‍എസ്പി, എന്‍സിപി എന്നിവ 4 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ക്ക് മൂന്നുസീറ്റുവീതം ലഭിച്ചു. ജനതാദളിനും നാല് സീറ്റാണ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് എസിന് ഒരു സീറ്റ് നല്‍കിയിട്ടുണ്ട്.
സിപിഎമ്മിന്റെ 93 സീറ്റില്‍ എട്ട് എണ്ണത്തില്‍ സ്വതന്ത്രരാണ് മത്സരിക്കുക. വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനം. സ്ഥാനാര്‍ത്ഥിപ്പട്ടിക മാര്‍ച്ച് 18ന് മുന്പായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ചവറ, കുന്നത്തൂര്‍, ഇരവിപുരം, അരുവിക്കര മണ്ഡലങ്ങളില്‍ ആര്‍എസ്പി , എലത്തൂര്‍, പാല, കുട്ടനാട്, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ എന്‍സിപിയും മലപ്പുറം, അങ്കമാലി, വടകര, തിരുവല്ല മണ്ഡലങ്ങളില്‍ ജനതാദള്‍, കാസര്‍കോട്, കൂത്തുപറമ്പ്, വേങ്ങര മണ്ഡലങ്ങളില്‍ ഐഎന്‍എല്‍, തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ്, കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എസ് എന്നിങ്ങനെ മണ്ഡലങ്ങളുടെ കാര്യത്തിലും ഏകദേശധാരണയായി.












Click it and Unblock the Notifications