ആരുഷിയെ കൊന്നത് മാതാപിതാക്കളാണെന്ന്

ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേംരാജിന്റെ ഭാര്യയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു പേരുടെയും മരണത്തിനുത്തരവാദികള്‍ ആരുഷിയുടെ മാതാപിതാക്കള്‍ തന്നെയാണെന്നാണ് ഇവരുടെ വാദം.
തന്റെ ഈ വെളിപ്പെടുത്തല്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് അവര്‍ ശനിയാഴ്ച ഗാസിയാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏപ്രില്‍ 27ലേക്ക് മാറ്റി.
ആരുഷി വധക്കേസില്‍ രാജേഷ് തല്‍വാറും നൂപുറും വിചാരണ നേരിടണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.
മാനുഷിക പരിഗണനകണക്കിലെടുത്താണ് ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു












Click it and Unblock the Notifications