കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് പ്രത്യേക വിമാനം

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: ഗള്‍ഫ് മേഖലയിലെ ഒരു കൂട്ടം പ്രവാസി മലയാളികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പ്രത്യേക വിമാനത്തില്‍ എത്തുന്നു. കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍(കെഎംഎംസി)ആണ് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നാട്ടിലെത്തനായി പ്രത്യേക വിമാനം ഒരുക്കുന്നത്.

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമായശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ഏപ്രില്‍ 13ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. പ്രവാസികള്‍ക്ക് കിട്ടിയ ഈ അവസകാശം പൂര്‍ണമായും വിനിയോഗിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനായി പ്രത്യേക സൗകര്യമൊരുക്കുന്നതെന്ന് കെഎംസിസി ദുബയ് കമ്മിറ്റി മേധാവി ഇബ്രാഹിം ഇളയതില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള പ്രത്യേക വിമാനങ്ങളില്‍ ആദ്യത്തേത് ബുക്ക് ‌ചെയ്തത്. ആര്‍എകെ എയര്‍വെയ്‌സിന്റെ വിമാനമാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ വിമാനത്തില്‍ 166 പ്രവാസികള്‍ ഏപ്രില്‍ 9ന് കോഴിക്കോട്ട് എത്തും. ഇപ്പോള്‍ 66 പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും കൂടുതല്‍പ്പേര്‍ മുന്നോട്ടുവരുമെന്നാണ് കരുതുന്നതെന്നും കെഎംസിസി ഭാരവാഹകള്‍ പറഞ്ഞു.

ഈ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്താന്‍ 7,500 രൂപയാണ് നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ സമയത്ത് ഇതിന്റെ അമ്പത് ശതമാനം തുക നല്‍കേണ്ടതുണ്ട്. ഗള്‍ഫ് മേഖലയില്‍ കെഎംസിസിയ്ക്ക് 15000ലേറെ അംഗങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഉണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തല്‍ നിന്നും മാത്രമായി അഞ്ഞൂറിലേറെ ആളുകളാണ് ഇക്കൂട്ടത്തില്‍ ഉള്ളത്.

ഇപ്പോള്‍ ഗള്‍ഫിലുള്ള മലയാളികള്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്ന് കെഎംസിസി അറിയിച്ചു. തങ്ങള്‍ ഇതിനായി പണം ചെലവാക്കുന്നില്ലെന്നും, കാര്യങ്ങള്‍ ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇബ്രാഹിം പറഞ്ഞു.

English summary
Groups of NRIs from the Gulf have decided to charter flights to Kerala to vote for assembly polls on April 13. The trips are being organised by Kerala Muslim Cultural Centre ( KMMC), linked to Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X