കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിയ്‌ക്കെതിരെ നടപടിവരും: കോടിയേരി

  • By Lakshmi
Google Oneindia Malayalam News

Kodiyeri
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടി ഇപ്പോഴെടുത്ത നടപടി താല്‍ക്കാലികം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കകത്ത് പരാതിയുണ്ട്. ആരോപണവിധേയനായതിനാലാണ് ശശിയെ ജില്ലാ സെക്രട്ടറി സ്്ഥാനത്തുനിന്നും നീക്കിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ പിന്നാലെ വരും. ഇപ്പോഴത്തേത് താല്‍ക്കാലിക നടപടി മാത്രമാണ്- കോടിയേരി പറഞ്ഞു.

സംഘടനാ രീതിയനുസരിച്ചു വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാല്‍ മാത്രമെ നടപടിക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂവെന്നും അദ്ദേഹം അറിയിച്ചു. ഇതാദ്യമായാണ് പരാതിയെത്തുടര്‍ന്നാണ് ശശിയെ സ്ഥാനത്തുനിന്നും നീക്കിയതെന്ന് കോടിയേരിയെപ്പോലെ സിപിഎമ്മിന്റെ ഒരു മുന്‍നിര നേതാവ് വ്യക്തമാക്കുന്നത്.

ശശിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന പി.ജയരാജന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങളാണ് കോടിയേരി പറഞ്ഞത്. കാരാട്ട് എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ നേരത്തേ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ശശിയ്‌ക്കെതിരെ പരാതിയുള്ളകാര്യം വ്യക്തമാക്കിയിരുന്നു.

നേരത്തേ ശശിയ്ക്ക് ചികിത്സയ്ക്കായി അവധി നല്‍കിയിരിക്കുകയാണെന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രാചരണരംഗത്ത് യുഡിഎഫ് ശശി പ്രശ്‌നം ഉയര്‍ത്തിക്കാണിച്ച് വിഎസിന്റെയും പാര്‍ട്ടിയെയും ചോദ്യം ചെയ്തു തുടങ്ങിയതോടെ ശശി പ്രശ്‌നത്തില്‍ നേതാക്കള്‍ കൂടുതല്‍ വ്യക്തമായ പ്രസ്താവനകളുമായി രംഗത്തെത്തുകയായിരുന്നു.

English summary
Kodiyeri Balakrishanna clarified the party stand over P Shashi issue. He said that party will take strict action against him, after the party procedures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X