കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

92കാരിക്കെതിരെ കൊലക്കേസ്

  • By Ajith Babu
Google Oneindia Malayalam News

Poison fear ... alleged killer Clara Tang and her husband.
മെല്‍ബണ്‍: 98കാരനായ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ ഭാര്യയെ വിചാരണ ചെയ്യാന്‍ ആസ്‌ത്രേലിയന്‍ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മാര്‍ച്ചില്‍ സിഡ്‌നിയിലെ വീട്ടില്‍ വെച്ചാണ് ചിങ്യു താങിനെ 92കാരിയായ ഭാര്യ ക്ലാര താങ് കുത്തിക്കൊന്നത്. ഇതോടെ ആസ്‌ത്രേലിയയില്‍ കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയായി ക്ലാര മാറി.

എഴുപതു വര്‍ഷം മുമ്പാണു ചിങ്ങും ക്ലാരയും വിവാഹിതരായത്. ജപ്പാന്റെ ചൈനീസ് അധിനിവേശത്തിനും മവോ സേ തൂങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിനും സാക്ഷ്യം വഹിച്ച ഇവര്‍ 30 വര്‍ഷം മുമ്പാണു ചൈനയില്‍ നിന്ന് ആസ്‌ത്രേലിയയിലെത്തിയത്.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവു തന്നെ വധിക്കുമെന്ന് ഡിമെന്‍ഷ്യാ രോഗിയായ ക്ലാര ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. മാനസിക രോഗിയായ ക്ലാര കുറ്റക്കാരിയല്ലെന്ന് അഭിഭാഷകന്റെ വാദം തള്ളിയ കോടതിവിചാരണ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

English summary
WOMAN, 92, has become the oldest woman committed to stand trial for murder in Australia, accused of bludgeoning and stabbing her wealthy 98-year-old husband to death, a report said today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X