കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: വിഎസിന്റെ ആവശ്യം എഡിജിപി തള്ളി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണ പുരോഗതിയും കേസ് ഡയറിയും സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് സുശീല്‍ കുമാറിന് കൈമാറണമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആവശ്യം ക്രൈംബ്രാഞ്ച്് എഡിജിപി വിന്‍സന്‍ എം പോള്‍ തള്ളി.

നിയമപരമായി വിഎസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എഡിജിപി പറയുന്നത്.
കേസ് ഡയറി അന്വേഷണ സംഘത്തിന്റെ അധികാരപരിധിയില്‍പെടുന്നതാണെന്നും അന്വേഷണം അവസാനിപ്പിക്കാതെ അത് കൈമാറാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ഡയറി, പണമിടപാടിന്റെ രേഖകള്‍, കേസില്‍ ജഡ്ജിമാരെ സ്വാധീനിച്ചതായി മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.സി.പീറ്റര്‍ വെളിപ്പെടുത്തിയതിന്റെ ചാനല്‍ ദൃശ്യങ്ങള്‍ എന്നിവ അഭിഭാഷകനു നല്‍കാനാണ് എഡിജിപിയോട് വിഎസ് നിര്‍ദേശിച്ചത്.

അന്വേഷണ പുരോഗതി രേഖപ്പെടുത്തി മുദ്രവെച്ച കവറില്‍ എല്ലാ ആഴ്ചയും തനിക്ക് നല്‍കണമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പുനരന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിങ്കളാഴ്ചയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപിക്കും നിര്‍ദേശം നല്‍കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കേസില്‍ വിഎസ് സുപ്രീം കോടതി അഭിഭാഷകരായ അഡ്വക്കേറ്റ് ശാന്തിഭൂഷണ്‍, അഡ്വക്കേറ്റ് സുശീല്‍ കുമാര്‍ എന്നിവരോടാണ് വിഎസ് നിയമോപദേശം തേടിയിരുന്നത്. വെളിപ്പെടുത്തലുകളുടെയും ഇപ്പോഴുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിന് തടസമില്ലെന്നാണ് ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടത്.

കേസ് ഡയറി കാണാതെ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു സുശീല്‍ കുമാറിന്റെ പ്രതികരണം. ഇതനുസരിച്ചാണ് കേസ് ഡയറിയുമായി സുശീല്‍കുമാറിനെക്കണ്ട് വിദഗ്‌ധോപദേശം തേടാന്‍ വിന്‍സന്‍ എം. പോളിന് മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കിയിത്. ഈ ആവശ്യമാണ് തള്ളിക്കളഞ്ഞത്.

English summary
Crime Branch ADGP Wilson M Paul regected to accept the order of CM VS Achuthanandan over Ice Cream Parlour sex scandal case. Yesterday VS ordered a ADGP to hand over the case diary to Advocate Susheel Kumar, to get more legal direction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X