കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം അഴിമതി:കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്കെന്ന്

  • By Lakshmi
Google Oneindia Malayalam News

Rouf
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുവായ കെഎ റൗഫ് വീണ്ടും രംഗത്ത്.

ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ മുന്‍വ്യവസായ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് റൗഫ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

21 കോടി രൂപയുടെ അഴിമതിയാണ് ഇവര്‍ നടത്തിയത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എറണാകുളം സ്വദേശിയായ രാജീവ് എന്നൊരാളാണ്. ഇവര്‍ക്കൊപ്പം പല നിര്‍ണായക സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഞാനും പങ്കാളിയായിട്ടുണ്ട്- റൗഫ് വെളിപ്പെടുത്തി.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും റൗഫ് പറഞ്ഞു. അവസാന കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയല്ലായിരുന്നു. തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ടത്. കരാര്‍ എടുത്ത കേന്ദ്രസര്‍ക്കാര്‍ കമ്പനി വെറും പേരിനുള്ള കമ്പനിയാണ്. ഇതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയത് രാജീവിന്റെ കമ്പനിയാണ്.

കെ.എം.എം.എല്ലില്‍ നടന്നതും ഇത്തരത്തിലുള്ള ഇടപാടാണ്. ടൈറ്റാനിയം ഇടപാടില്‍ ഉള്‍പ്പെട്ട രാജീവ് എന്നയാളാണ് ഇതിലും ഉള്‍പ്പെട്ടിരിക്കുന്നത്. 40 കോടിയുടെതാണ് ഇടപാട്.

English summary
KA Rauf today alleged that PK Kunhalikutty, IUML general secretary is involved in the titanium scam.Speaking to the mediapersons in Kozhikode, Kunhalikutty added apart from Kunhalikutty, VK Ibrahim Kunju has also got connections in the scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X