കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ അഴിമതിയുടെ രാസാത്തി: പിണറായി

  • By Lakshmi
Google Oneindia Malayalam News

Pinarayi
പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഴിമതിയുടെ രാസാത്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളം വികസനത്തില്‍ പിന്നിലാണെന്ന പ്രസ്താവനയിലൂടെ സോണിയ സ്വയം അപഹാസ്യയാവുകയാണെന്നും പിണറായി പറഞ്ഞു.

2ജി സ്‌പെക്ട്രം, എസ് ബാന്‍ഡ് അഴിമതിയുടെ കൂടാരമായാണു കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും നടപ്പാക്കിയതില്‍ ഒന്നാംസ്ഥാനം കേരളത്തിനു നല്‍കിയത് യുപിഎ സര്‍ക്കാരാണ്.

അതു മറച്ചുവച്ച് ചില യുഡിഎഫ് നേതാക്കള്‍ പറഞ്ഞുകൊടുക്കുന്നത് അതുപോലെ പറയുകയാണ് സോണിയാഗാന്ധി. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് വികസനകാര്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. എല്‍ഡിഎഫ് കര്‍ഷക ബന്ധു സര്‍ക്കാരാണ്. കണക്കുകൂട്ടാന്‍ അറിയാത്തതിനാല്‍ സോണിയയ്ക്ക് ഇത് അധോഗതിയായി തോന്നിയിരിക്കാം-പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികാര ദാഹിയല്ല. യുഡിഎഫിനകത്തെ പ്രശ്‌നങ്ങളുയര്‍ത്തിയത് എല്‍ഡിഎഫ് അല്ല. ടൈറ്റാനിയം അഴിമതി ഉയര്‍ത്തിയത് കെ.കെ.രാമചന്ദ്രനാണ്. കേരളം കണ്ട ഏറ്റവും വലിയൊരു തട്ടിപ്പാണ് ടൈറ്റാനിയം. ഐസ്‌ക്രീം കേസ് ഉയര്‍ത്തികൊണ്ടു വന്നത് റൗഫ് ആണ്. പി.പി. തങ്കച്ചന്‍ അംഗമായുള്ള നിയമസഭാ സമിതിയാണ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയുടെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നത്.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ തിരിഞ്ഞത് ടി.എച്ച്. മുസ്തഫയാണ്. തെറ്റു എത്രകാലം മൂടിവച്ചാലും പുറത്തു വരും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനു എല്‍ഡിഎഫിനെ പഴിക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

ലോട്ടറിവിഷയത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ശരിവച്ചിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ചില സര്‍വേകളും കൊണ്ടാണ് യുഡിഎഫ് രംഗത്തെത്തിയത്. അതൊന്നും തിരഞ്ഞെടുപ്പില്‍ ഏശാന്‍പോകുന്നില്ലെന്നും പിണറായി പറഞ്ഞു

English summary
CPM State Secretary Pinarayi Vijayan slammed the anti-development statement of UPA chari person Sonia Gandhi. And he alleged that union government sinking in corruption allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X