കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നു: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കോട്ടയം: താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ലതികാ സുഭാഷ് എന്താണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദന്‍. സ്ത്രീകളെ എല്ലായ്‌പ്പോഴും മാന്യതയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ ലതികാ സുഭാഷ് പരാതി നല്‍കിയെന്ന കാര്യം മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.

ലതികാ സുഭാഷിനെക്കുറിച്ചു താന്‍ മോശം പരാമര്‍ശം നടത്തിയെന്ന പ്രചാരണം സ്ത്രീകളുടെ വോട്ട് തനിക്കു ലഭിക്കുന്നതു തടയാനാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെപിസിസി. അംഗം എന്നിങ്ങനെ ലതികയ്ക്ക് പ്രശസ്തിയുണ്ടെന്നാണു പറഞ്ഞതെന്നും ഇക്കാര്യത്തില്‍ കോടതിയില്‍ അഭിപ്രായം പറയുമെന്നും കോഴിക്കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ വിഎസ്. പറഞ്ഞത്.

താന്‍ നടത്തിയ പ്രസ്താവനയെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. കോടതിയില്‍ തനിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവരെ ജയിലില്‍ അയക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെടാനുള്ള അധികാരവും, അവകാശവും തനിക്കുണ്ടെന്നും വി.എസ് പറഞ്ഞു. നിയമോപദേശം തേടിയിട്ടാണ് ഐസ്‌ക്രീം കേസില്‍ ഇടപെട്ടതും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഉപദേശം വേണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പി.ശശിയുടെ കേസില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അത് അതിന്റെ വഴിക്ക് നടക്കുമെന്നും വി.എസ് പറഞ്ഞു.

താന്‍ നടത്തിയ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി വോട്ട് പിടിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു വിഎസും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

English summary
As the issue snowballed into a controversy, Achuthanandan proffered an explanation on Wednesday. “Lathika is Kottayam panchayat president and PCC member. Holding such positions means she is famous. I only meant that. I always respected women and fought for them,” he said in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X