Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധുവിന്റെ പ്രസംഗം അലങ്കോലപ്പെടുത്താന്‍ ശ്രമം

Sindhu Joy
കണ്ണൂര്‍: മുന്‍ ഇടതുവിദ്യാര്‍ഥി നേതാവ് സിന്ധുജോയിയുടെ പ്രസംഗം അലങ്കോലമാക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസ് ഇടപെട്ടതോടെ പ്രശ്‌നം സംഘര്‍ഷത്തിനിയാക്കുകയും ചെയ്തു.

കണ്ണൂരിലെ പിലാത്തറയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സിന്ധുവിനെതിരെ മുദ്രാവാക്യം വിളിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രശ്‌നങ്ങള്‍ ഒരുമണിക്കൂറിലേറെ നീളുകയും ചെയ്തു.

ബസ്സ്റ്റാന്‍ഡ് കവലയില്‍ പൊതുയോഗ സ്ഥലത്ത് രണ്ടുമണിക്കൂറിലേറെ വൈകിയാണ് സിന്ധു ജോയി എത്തിയത്. സ്വീകരണം കഴിഞ്ഞശേഷം പ്രസംഗം തുടങ്ങി 20 മിനിട്ട് കഴിഞ്ഞപ്പോള്‍ ഹൈവേ അരികില്‍ കൂട്ടംകൂടിനിന്ന ഒരുസംഘം ആളുകള്‍ കൂവാന്‍ തുടങ്ങുകയായിരുന്നു. പോലീസ് ഇവരോട് പിന്നോട്ടുപോകാന്‍ പറഞ്ഞതോടെ കൂക്കിവിളിയും മുദ്രാവാക്യങ്ങളും ശക്തമായി.

സിന്ധു ജോയി പ്രസംഗം കടുത്ത ഭാഷയില്‍ തുടര്‍ന്നതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി സ്റ്റേജിനടുത്തേയ്ക്ക് വരാന്‍ തുടങ്ങി. ഡിവൈഎഫ്‌ഐക്കാര്‍ എന്ത് പ്രകോപനം സൃഷ്ടിച്ചാലും തീയില്‍ കുരുത്ത സിന്ധു ജോയി പറയാനുള്ളത് പറഞ്ഞേ വേദിയില്‍നിന്ന് ഇറങ്ങൂ എന്നുപറഞ്ഞാണ് സിന്ധു പ്രസംഗം തുടര്‍ന്നത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐക്കാരെ നിയന്ത്രിക്കണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടുമെന്ന അവസ്ഥയില്‍വരെ കാര്യങ്ങളെത്തി. പ്രസംഗം കഴിഞ്ഞ് സിന്ധു ജോയി വാഹനത്തില്‍ പോയശേഷവും സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. കൂടുതല്‍ ദ്രുതകര്‍മസേനയും പോലീസും എത്തിയപ്പോഴാണ് ഇരു വിഭാഗവും പിരിഞ്ഞുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+