കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഖേദം പ്രകടിപ്പിക്കണം: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
പാലക്കാട്: മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാസുഭാഷിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ഡോക്ടര്‍സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.

പത്രലേഖകര്‍ക്കുമുന്നില്‍ പ്രയോഗിച്ചഭാഷയില്‍ ദുസ്സൂചനയാണ് പ്രതിഫലിക്കുന്നത്. സ്വഭാവഹത്യയുളവാക്കുന്ന വ്യംഗ്യഭാഷ നാക്കുപിഴയാണെന്നുപറഞ്ഞ് തള്ളിക്കളയാനാകില്ല. പ്രധാനകര്‍ത്തവ്യത്തിന്റെ ഔന്നത്യത്തില്‍നിന്ന് വീണതിനുസമാനമാണ് ആ പ്രയോഗം.

അച്യുതാനന്ദനില്‍ പഴയഗ്രാമീണന്‍ അതേപടി നിലനില്‍ക്കുന്നുവെന്നതാണ് ഇതിന്റെയൊക്കെ സാരം. മുതിര്‍ന്നആളായ അദ്ദേഹം തന്റെഭാഷയിലെ തെറ്റിന് ഖേദം രേഖപ്പെടുത്തുന്നതിലൂടെ മാതൃകയാകുകയാണ് ചെയ്യുക.

പ്രസംഗത്തിനിടെ ആവേശത്തില്‍ എന്തെങ്കിലും വിളിച്ചുപറയുന്നതുപോലെ അതിനെ കാണാനാകില്ലെന്നും അഴീക്കോട് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുന്നത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും സമൂഹത്തില്‍ അദ്ദേഹത്തിന്റെ മഹത്വം ഉയരുവാനും സഹായിക്കും.

ദുസൂചനയുള്ള പ്രസ്താവനകള്‍ സ്ത്രീകളെ നേരിട്ടു ബാധിക്കുമെന്ന് വിഎസിനെപ്പോലൊരാള്‍ തിരിച്ചറിയാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. സിന്ധു ജോയിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചത് അത്ര ഗൌരവമുള്ള പരാമര്‍ശമല്ല.

ഏതോ ഒരുത്തി എന്നാണു പറഞ്ഞതെങ്കില്‍ പ്രശ്‌നമായേനെ. ഒരു തനി നാട്ടിന്‍പുറത്തുകാരന്റെ ഭാഷയൊന്നും ആളുകള്‍ക്ക് അതേ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവാത്തതാണ് പ്രശ്‌നം- അഴീക്കോട് പറഞ്ഞു.

പലരാഷ്ട്രീയ നേതാക്കളും വിഎസിന്റെ പരാമര്‍ശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എകെ ആന്റണി, പ്രശസ്ത നടിയും രാഷ്ട്രീയ നേതാവുമായ ശാരദ, എംഎം ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ വിഎസിന്റെ പാമര്‍ശത്തെ വിമര്‍ശിച്ചിട്ടുണ്ട്.

English summary
Doctor Sukumar Azhikode said that CM VS Achuthanandan shoul say sorry to UDF candidate Lathika Subash over his statement against her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X