കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി കപട ആദര്‍ശവാന്‍: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളയ്ക്ക് കപട ആദര്‍ശത്തിന്റെ ഈയം പൂശാനാണ് എ.കെ. ആന്റണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റണിയുടെ വകുപ്പിലാണ് ഏറ്റവും വലിയ അഴിമതി നടന്നിരിക്കുന്നതെന്ന് ആദര്‍ശ് ഫ്‌ളാറ്റ് പ്രശ്‌നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി പോലും ഇതിന്റെ പേരില്‍ രാജിവച്ചപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവക്കാനോ ജനങ്ങളോട് മാപ്പു പറയാനോ ആന്റണി തയാറായില്ലെന്ന് വി.എസ് പറഞ്ഞു. എല്ലാ ആനീതികള്‍ക്കും പിന്നില്‍ അടിയുറച്ച് നില്‍ക്കുന്നതാണ് ആദര്‍ശമെങ്കില്‍ ആന്റണി ആദര്‍ശവാനാണെന്ന് വി.എസ് പറഞ്ഞു.

ചിക്കമംഗലൂരില്‍ കോണ്‍ഗ്രസ് ഇന്ദിര ഗാന്ധിക്ക് പിന്തുണ നല്‍കിയ തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആന്റണി അന്ന് മുഖ്യമന്ത്രസ്ഥാനം രാജിവെച്ചു. നാലഞ്ചു മാസങ്ങള്‍ക്ക് ശേഷംഅതെ ആന്റണി പിന്നീട് ഇന്ദിര ഗാന്ധിയുടെ പിന്നില്‍ അഭയം തേടുന്നതാണ് കണ്ടത്.

പഞ്ചസാര കുംഭംകാണത്തിന്റെ പേരില്‍ പാര്‍ലമെന്റ് പേര് പരാമര്‍ശിച്ചു എന്ന് പറഞ്ഞ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച ആന്റണി പിന്നീട് പ്രത്യേക വിമാനം പിടിച്ച് കേരളത്തിലെത്തി മുഖ്യമന്ത്രി ആകുന്നതാണ് കണ്ടതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്കെതിരേയും വി.എസ് വിമര്‍ശനമുന്നയിച്ചു. പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ജോലി ഏറ്റെടുക്കരുത്. വായനക്കാര്‍ വിഡ്ഢികളല്ലെന്ന് അവര്‍ ആലോചിക്കണം. മെയ് 13ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഒരു പത്രാധിപരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യരുതെന്നും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ചില പത്രങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പത്രധര്‍മത്തിന് വിരുദ്ധമായ രീതിയില്‍ ചിലര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ പേരിലാണ് താനിക്കാര്യം പറയുന്നതെന്നും വി.എസ് പറഞ്ഞു.

ലതികാ സുഭാഷിനെതിരേ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

ജനകീയ വിഷയങ്ങള്‍ വിസ്മരിച്ച് സ്ത്രീ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന പ്രതിപക്ഷ ആരോപണം വിഎസ് നിഷേധിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഭരണനേട്ടങ്ങള്‍ കേരളത്തിലെ ഏത്‌കൊച്ചുകുട്ടിക്കും അറിയാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് വിഎസ് പറഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങളില്‍ ഒരു മുഖ്യമന്ത്രിക്ക് എന്തൊക്കെ ചെയ്യാമെന്ന് അറിഞ്ഞശേഷമാണ് താന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.

English summary
VS Achuthanandan described the defence minister as a father figure of corruption. “Antony is a man of false ideologies. He always encourages corruption. More corruption has been reported from ministries under him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X