കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതിക: വിഎസ് പറഞ്ഞത് നേരെന്ന് വെള്ളാപ്പള്ളി

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാസുഭാഷിനെപ്പറ്റി വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം നേരുള്ളതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ മീറ്റ് ദ പ്രസില്‍ സംസാരിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ലതിക പ്രശ്‌നത്തില്‍ വിഎസിനെ പിന്തുണച്ച് സംസാരിച്ചത്.

ലതികയെപ്പറ്റി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നേരത്തേയും ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ ഈ സമയത്ത് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതുകൊണ്ടാണ് വിഷയം വിവാദമായതെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്.

ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം നേടിയാലും ഭരിക്കുമെന്നുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികള്‍ അധികാരം കാണുമ്പോള്‍ ചാഞ്ചാടുന്നവരാണ്. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍. എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ കുഴപ്പമുണ്ടാകും- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തവണയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു മുന്നണിയും ഈഴവ സമുദായത്തോട് നീതികാട്ടിയില്ല. സവര്‍ണമേധാവിത്വം ഇത്രയും പ്രകടമായൊരുകാലം മുമ്പുണ്ടായിട്ടില്ല.

കഴിഞ്ഞതവണ എസ്എന്‍ഡിപി എല്‍ഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ഇക്കുറി ഇടത് വലത് മുന്നണികളോട് മമതയില്ല. 10ന് ഹോട്ടല്‍ ട്രാവന്‍കൂര്‍ പാലസില്‍ ചേരുന്നയോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും- വെള്ളാപ്പള്ളി പറഞ്ഞു.

English summary
The SNDP leader, Mr Vellapally Natesan, told reporters that the issue had become controversial because it had come from the Chief Minister. "This was very much in circulation but it hit a controversy when Mr Achuthanandan said it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X