കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയ്ക്കു പിന്നില്‍ ഇന്ത്യ അണിനിരക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Anna Hazare
തിരുവനന്തപുരം: അഴിമതി നിരോധനം ലക്ഷ്യമിട്ടുകൊണ്ടുള്ള ജനലോക്‌പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന സാമൂഹിത പ്രവര്‍ത്തകന്‍ അന്നാ ഹസാരെയ്ക്ക് വന്‍ ജനപിന്തുണ. രാജ്യമെമ്പാടും അന്നാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിലും ഹസാരെ തരംഗമായി മാറുന്നു.

അഴിമതിയ്‌ക്കെതിരെയുള്ള ജനരോഷമാണ് ഹസാരെയെ മുന്‍നിര്‍ത്തി ഉയരുന്നത്. രാജ്യത്തെ തെരുവകളിലെല്ലാം ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തലുകള്‍ ഉയര്‍ന്നു, പ്രകടനങ്ങളും നടന്നതു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ നേതൃത്വത്തില്‍ വന്‍ ജനക്കൂട്ടമാണ് ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തടിച്ചൂകുടിയത്.

ഹസാരെയുടെ സമരം ലക്ഷ്യം കാണുന്നതുവരെ ദിവസവും വൈകീട്ട് തങ്ങള്‍ ഇത്തരത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കൂടി അദ്ദേഹത്തിനുള്ള പിന്തുണ പ്രകടിപ്പിക്കുമെന്ന് ഭാസ്‌കര്‍ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അഴിമതി വിരുദ്ധ സമരത്തില്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്.

ബാംഗ്‌ളൂരിലും മുംബയിലും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അനിശ്ചിതകാലനിരാഹാരം ആരംഭിച്ചിട്ടുണ്ട്. ബാംഗ്‌ളൂരില്‍ ഐ.ടി, മാനേജ്‌മെന്റ് വിദഗ്ദ്ധരാണ് ഉപവാസത്തില്‍. പല ഐടി കമ്പനികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് പ്രത്യേക ബാഡ്ജുകള്‍ വരെ നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ഹസാരെയെ പിന്തുണയ്ക്കുന്നവരുടെ വന്‍ ഗ്രൂപ്പുകളാണ് രൂപപ്പെട്ടിരിക്കുന്നത്. സരത്തില്‍ യുവാക്കളുടെ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതാണ്.

രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒട്ടേറെ നഗരങ്ങളിലും പട്ടണങ്ങളിലും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങള്‍ നടന്നു. ചണ്ഢിഗഡില്‍ പ്രമുഖ ഗാന്ധിയനായ ശ്യാംലാല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉപവാസം തുടങ്ങി.

English summary
veteran activist Anna Hazare's fast-unto-death enterd the fourth day today as the support for his agitation grew all over the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X