Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്രക്കിടെ പ്രസവം

ദില്ലി: വായുവില്‍ ജനിക്കുക, അതാണ് ചിത്ര രാഘവ് എന്ന അമ്മയുടെ കുഞ്ഞിനുണ്ടായിരിക്കുന്നത് ഈ ഭാഗ്യമാണ്. കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയ്ക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ചിത്ര രാഘവ്് മകള്‍ക്ക് ജന്മമേകിയത്.

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ചിത്രയും ഭര്‍ത്താവ് സച്ചിനും കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയ്ക്ക് വരുകയായിരുന്നു. മെയ് പത്തിന് ചിത്രയുടെ പ്രസവമുണ്ടാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍. കൊല്‍ക്കത്തയിലാണ് ഇവരും ജോലിചെയ്യുന്നത്.

ചിത്രയുടെ പ്രസവം ദില്ലിയിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് രണ്ടുപേരും അവധിയെടുത്ത് ദില്ലിയ്ക്ക് തിരിച്ചത്. നേരത്തേ ഏപ്രില്‍15ന് യാത്രതിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റി യാത്ര നേരത്തേ ആക്കുകയായിരുന്നുവത്രേ. വെള്ളിയാഴ്ച കാലത്ത് വിമാനം യാത്രതുടങ്ങിയപ്പോഴാണ് ചിത്രയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

പക്ഷേ പ്രസവ ദിവസം ഒരു മാസത്തിലും മുന്നിലാണെന്നതിനാല്‍ പ്രശ്‌നത്തിന് ഇവര്‍കൂടുതല്‍ ഗൗരവം നല്‍കിയില്ല. എന്നാല്‍ 8.30ഓടെ അസഹ്യമായ വേദനതുടങ്ങി. തുടര്‍ന്ന് സച്ചിന്‍ വിമാനത്തിലെ ജോലിക്കാരെ വിവരം അറിയിച്ചു. ജോലിക്കാര്‍ കാബിനിനുള്ളില്‍ത്തന്നെ ചിത്രയ്ക്ക് കിടക്കാന്‍ സ്ഥലമൊരുക്കുകയായിരുന്നു.

ഭാഗ്യവശാല്‍ വിമാനത്തില്‍ ഒരു ഡോക്ടര്‍ ദമ്പതിമാര്‍ യാത്രചെയ്യുന്നുണ്ടായിരുന്നു, അവരുടെ സഹായവും ചിത്രയ്ക്ക് ലഭിച്ചു. ശസ്ത്രക്രിയാ ഉപകരണങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ ബ്ലേഡ് കൊണ്ടാണ് ഡോക്ടര്‍ പൊക്കിള്‍ക്കൊടി മുറിച്ചത്.

സുഖപ്രസവത്തിന് ശേഷം ഒന്‍പതരയോടെയാണ് വിമാനം ദില്ലിയില്‍ എത്തിയത്. അവിടെ ചിത്രയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റാനായി ആംബുലന്‍സ് തയ്യാറായി നില്‍പ്പുണ്ടായിരുന്നു. ഇവരെ പിന്നീട് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വല്ലാതെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച സമയമായിരുന്നു വിമാനത്തിലേതെന്ന് സച്ചിന്‍ പറയുന്നു. ഒപ്പം കാബിന്‍ ക്രൂവിനും സഹായിച്ച ഡോക്ടര്‍ദമ്പിതിമാര്‍ക്കും അദ്ദേഹം നന്ദിയും പറയുന്നു.

വിമാനത്തില്‍ ജനിച്ച കുട്ടിയ്ക്ക് എന്തെങ്കിലുമൊരു പ്രത്യേക സമ്മാനം നല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+