കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ക്ലാസ് പരീക്ഷയില്‍ 8884 അധ്യാപകര്‍ തോറ്റു!

  • By Ajith Babu
Google Oneindia Malayalam News

പട്‌ന: സൂര്യന് ഏറ്റവുമടുത്തുള്ള ഗ്രഹമേത്? രക്ഷാബന്ധന്‍ ദിനം എന്ന്? ബള്‍ബിലെ ഫിലമെന്റ് ഏത് ലോഹം കൊണ്ടാണ് നിര്‍മിച്ചിരിയ്ക്കുന്നത്? സംശയിക്കേണ്ട പ്രൈമറി ക്ലാസിലെ ചോദ്യപേപ്പറിലേത് തന്നെ.

കൊച്ചു കൊച്ചു കണക്കുകളും ചെറിയ ശാസ്ത്ര ചോദ്യങ്ങളും ഉള്‍പ്പെട്ട അഞ്ചാം ക്ലാസിലെ സിലിബസ് ഉപയോഗിച്ച് നടത്തിയ പരീക്ഷയെഴുതിയത് പക്ഷേ ബീഹാറിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.

എന്തായാലും അധ്യാപകര്‍ എഴുതിയ പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ അതില്‍ 8,884 പേര്‍ തോറ്റുതൊപ്പിയിട്ടു. ആകെ പരീക്ഷയെഴുതിവരില്‍ എട്ട് ശതമാനത്തോളം വരുമിത്. തോറ്റവര്‍ക്ക് വേണ്ടി നടത്തിയ പരീക്ഷയിലും കടന്നുകൂടാത്ത അധ്യാപകരെ പുറത്താക്കാന്‍ ബീഹാര്‍ എച്ചആര്‍ഡി ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു കഴിഞ്ഞു. എല്ലാ ആറുമാസത്തിലും നടത്തുന്ന പരീക്ഷയില്‍ അധ്യാപകന്‍ തന്റെ കരിയറില്‍ ഒരുതവണയെഴുതി ജയിച്ചിരിയ്ക്കണമെന്നാണ് വ്യവസ്ഥ.

പഞ്ചായത്ത് അധ്യാപകര്‍ എന്നറിയപ്പെടുന്ന 2.5 ലക്ഷം പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ് ബീഹാറിലെ 51000 പ്രൈമറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്നത്.

English summary
On which day does Raksha Bandhan fall? Which planet is closest to the Sun? Which metal is the bulb filament made of?These are some of the questions — objective ones with four multiple choices without any negative marks, generally set for students below Class V — primary school teachers were asked in a competency test held in February.The qualifying marks for the 100-mark paper that had questions on simple mathematics, science, English and Hindi is 30.8,884 teachers — over eight per cent — failed. And if they fail again, they will lose their jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X