കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയ്‌ക്കെതിരെ ഇന്ത്യ ചുറ്റാന്‍ അന്നാ ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ദില്ലി: അഴിമതിക്കെതിരായ സമഗ്ര ലോക്പാല്‍ ബില്ലിന് വേണ്ടി നിരാഹാരസത്യഗ്രഹം നടത്തി വിജയം കണ്ട പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ ഇനി അടുത്ത ഉദ്യമത്തിന്.

സത്യഗ്രഹം അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് അഴിമതിക്കെതിരെയുള്ള അടുത്ത നീക്കത്തെക്കുറിച്ച് ഹസാരെ പ്രഖ്യാപിച്ചത്.

അഴിമതിക്കെതിരേ അവബോധം വളര്‍ത്താന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുമെന്നാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ സത്യഗ്രഹത്തിനു യുവാക്കള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ബില്‍ പാസായില്ലെങ്കില്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിനു വേണ്ടി ചെങ്കോട്ടയില്‍ നാം പതാക ഉയര്‍ത്തുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.

ഭരണതലത്തിലും പുറത്തും അഴിമതി നിറഞ്ഞെന്നാരോപിച്ചാണു കഴിഞ്ഞ ചൊവ്വാഴ്ച അണ്ണാ ഹസാരെ സത്യഗ്രഹം തുടങ്ങിയത്. അടുത്തിടെ യു.പി.എ. സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫഌറ്റ് കുംഭകോണം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു സമരമെന്നതിനാല്‍ അണ്ണാ ഹസാരെയ്ക്കു പിന്തുണയുമായി ആയിരക്കണക്കിനുപേര്‍ സമരപ്പന്തലിലേക്ക് ഒഴുകുകയായിരുന്നു.

ഒടുക്കം ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേ്ന്ദ്രസര്‍ക്കാര്‍ തയ്യാറായി. എന്നാല്‍
നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പാസാക്കിയില്ലെങ്കില്‍ സമരപ്പന്തലില്‍ വീണ്ടുമെത്തുമെന്നു പ്രഖ്യാപിച്ചാണ് ഹസാരെ നിരാഹാരം അവസാനിപ്പി്ചത്.

ലോക്പാല്‍ ബില്‍ തയാറാക്കാനുള്ള സംയുക്തസമിതിക്കു രൂപം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ എത്തിച്ചതോടെയാണ് 97 മണിക്കൂര്‍ നീണ്ട സത്യഗ്രഹം ഹസാരെ അവസാനിപ്പിച്ചത്.

English summary
Social acivist Anna Hazare has said he would tour the entire country to campaign against corruption and promised to continue his fight after breaking his 97-hour hunger fast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X